പ്രതിപക്ഷ നേതാവായി മുരളി ഗോപി; ‘വൺ’ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തുവിട്ടു

By Syndicated , Malabar News
one-movie-murali-gopy

മെഗാ സ്‌റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന ‘വൺ’ എന്ന ചിത്രത്തിൽ മുരളി ഗോപി പ്രതിപക്ഷ നേതാവായി വേഷമിടും.​ മുരളി ഗോപിയുടെ പിറന്നാൾ ദിനമായ ഇന്ന്​ അദ്ദേഹത്തിന്റെ ക്യാരക്‌ടർ പോസ്‌റ്റർ മമ്മൂട്ടി ഫേസ്​ബുക്കിൽ പങ്കുവെച്ചു.

‘പ്രിയപ്പെട്ട മുരളി ഗോപിക്ക്​ പിറന്നാൾ ദിനാശംസകൾ. വൺ എന്ന ചിത്രത്തിലെ പ്രതിപക്ഷ നേതാവ്​ മരമ്പള്ളി ജയാനന്ദനായി അദ്ദേഹത്തെ നിങ്ങൾക്ക്​ മുമ്പിൽ അവതരിപ്പിക്കാനായതിൽ സന്തോഷം’ ചിത്രത്തിന് അടിക്കുറിപ്പായി മമ്മൂട്ടി എഴുതി. മമ്മൂട്ടിക്കൊപ്പം സ്​ക്രീൻ പങ്കിടാൻ സാധിച്ചത്​ ഒരു അംഗീകാരമായി കരുതുന്നുവെന്ന് മുരളി ഗോപി പ്രതികരിച്ചു.

പൊളിറ്റിക്കൽ എന്റർടൈനർ സ്വഭാവത്തിലുള്ള ചിത്രം സന്തോഷ്​ വിശ്വനാഥാണ്​ ഒരുക്കുന്നത്​. ബോബി-സഞ്​ജയ്​ ടീമിന്റെതാണ്​ തിരക്കഥ. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്‌മിയാണ് നിർമാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിർവഹിക്കുന്നു.

Read also: ‘ബധായി ഹോ’ തമിഴിലേക്ക്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE