മുസ്‌ലിം ലീഗ് സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം; കുഞ്ഞാലിക്കുട്ടി

By Desk Reporter, Malabar News
PK Kunhalikutty opposes attack on Rahul's office
Ajwa Travels

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗിന്റെ സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം പൂർത്തിയാകുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് ചേര്‍ന്ന ലീഗ് നേതൃയോഗത്തിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംസ്‌ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ആയിരുന്നു യോഗം.

“യുഡിഎഫുമായി നടത്തിയ ചര്‍ച്ച ഇന്നാണ് പൂര്‍ണമായി വിലയിരുത്തിയത്. യൂത്ത് ലീഗ് നേതാക്കളും യോഗത്തിന് ഉണ്ടായിരുന്നു. കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലാ, മണ്ഡലം നേതാക്കളുടെ യോഗം ശനിയാഴ്‌ച നടക്കും. അതിനു ശേഷം പ്രഖ്യാപനം ഉണ്ടാകും”- കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read:  പട്ടാമ്പി സീറ്റ്; മുഹമ്മദ് മുഹ്‌സിനെ മാറ്റണമെന്ന് ആവശ്യം; സിപിഐയിൽ ഭിന്നത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE