താലിബാനെ വാഴ്‌ത്തുന്ന ഇന്ത്യയിലെ മുസ്‌ലിം വിഭാഗങ്ങൾ അപകടകാരികൾ; നസറുദ്ദീൻ ഷാ

By Desk Reporter, Malabar News
Naseeruddin Shah's Message For
Ajwa Travels

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാന്റെ നിയന്ത്രണം താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്തതിനെ ആഘോഷിക്കുന്ന ഇന്ത്യൻ മുസ്‌ലിംകളിലെ ചില വിഭാഗങ്ങൾ അപകടകാരികളെന്ന് പ്രശസ്‌ത നടൻ നസറുദ്ദീൻ ഷാ. അഫ്‌ഗാനിസ്‌ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത് ലോകമെമ്പാടും ആശങ്കയുണ്ടാക്കുമ്പോൾ, ഇന്ത്യൻ മുസ്‌ലിംകളിലെ ചില വിഭാഗങ്ങൾ അതിനെ ആഘോഷിക്കുന്നത് തീർത്തും അപകടകരമാണെന്ന് നസറുദ്ദീൻ ഷാ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

താലിബാന്റെ ഈ നടപടിയിൽ ആഹ്ളാദിക്കുന്നവർ തങ്ങളുടെ മതത്തെ പരിഷ്‌കരിക്കണോ അതോ പഴയ കാടത്ത ജീവിതത്തിലേക്ക് തിരിച്ചു പോകണോ എന്ന് സ്വയം ചോദിക്കണമെന്ന് 71കാരനായ താരം പറഞ്ഞു. ഇന്ത്യയിലെ ഇസ്‌ലാം ലോകമെമ്പാടുമുള്ള ഇസ്‌ലാമിൽ നിന്ന് തികച്ചും വ്യത്യസ്‌തമാണ്. അത് നമുക്ക് തിരിച്ചറിയാൻ പോലും കഴിയാത്തവിധം മാറുന്ന ഒരു കാലം ഉണ്ടാവാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കേരളം ഉൾപ്പടെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിൽ താലിബാനെ അനുകൂലിച്ചും അഫ്‌ഗാൻ പിടിച്ചെടുത്ത നടപടിയെ സ്വാഗതം ചെയ്‌തും മാദ്ധ്യമങ്ങൾ ഉൾപ്പടെ രംഗത്തു വരുന്നുണ്ട്. കേരളത്തിലെ പ്രമുഖ പത്രമായ ‘മാധ്യമം’ താലിബാന് അനുകൂലമായ രീതിയിൽ വാർത്തകൾ നൽകിയത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. അഫ്‌ഗാൻ ഭരണം അട്ടിമറിച്ച് താലിബാന്‍ ഭരണമേറ്റെടുത്തതിനെയും അമേരിക്കന്‍ സേന രാജ്യം വിട്ടതിനെയും ‘അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്‌ഗാൻ’ എന്ന തലക്കെട്ടിലാണ് ‘മാധ്യമം’ ദിനപത്രം വിശേഷിപ്പിച്ചത്.

ഇതിന് മുൻപ് തന്നെ ‘മാധ്യമം’ ദിനപത്രത്തിൽ താലിബാനെ അനുകൂലിച്ച് വന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. താലിബാൻ ഭീകരർ കാബൂൾ പിടിച്ചെടുത്തതിനെ ‘വിസ്‌മയം പോലെ താലിബാൻ’ എന്ന ശീർഷകത്തിൽ 1996 സെപ്റ്റംബർ 28ന്‌ ഒന്നാം പേജിൽ നൽകിയ വാർത്തയായിരുന്നു അത്.

Most Read:  മൈസൂരു കൂട്ടബലാൽസംഗം; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE