മൈസൂരു കൂട്ടബലാൽസംഗം; പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കും

By News Desk, Malabar News
12-year-old rape case in Madhya Pradesh
Rep. Image
Ajwa Travels

ബെംഗളൂരൂ: മൈസൂരു കൂട്ടബലാൽസംഗക്കേസ് പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി ബ്രെയിൻ മാപ്പിങ്, ശബ്‌ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകൾ പ്രയോജനപ്പെടുത്തും.

കേസിൽ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി ശാസ്‌ത്രീയ തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മൈസൂരുവിലെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിക്കാന്‍ സുഹൃത്തിനൊപ്പം പോയ എംബിഎ വിദ്യാര്‍ഥിനിയെ ആറംഗ സംഘം കൂട്ടബലാൽസംഗം ചെയ്‌തത്‌.

സഹപാഠിയെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം സംഘം പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവം നടന്ന് ആറു മണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിയെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്.

തുടര്‍ന്ന് വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ട ചില യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കര്‍ണാടക പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് പ്രതികള്‍ അറസ്‌റ്റിലായത്.

ഇവര്‍ സ്‌ഥിരം കുറ്റവാളികളാണെന്നാണ് പോലീസിന്റെ വിശദീകരണം. സംഘത്തിലെ ആറാമനു വേണ്ടി തിരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന സഹപാഠി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Read Also: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; അന്വേഷണം സ്വർണക്കടത്ത് പ്രതികളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE