നൈതല്ലൂര്‍ കോണ്‍ഗ്രസ്; 500ലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്‌തു

By Desk Reporter, Malabar News
Naithalloor Congress Onam vegetable kit distribution
കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് നൈതല്ലൂര്‍ കുഞ്ഞുമോന്‍ ആദ്യ കിറ്റ് നല്‍കി വിതരണോല്‍ഘാടനം നിര്‍വ്വഹിക്കുന്നു. കോണ്‍ഗ്രസ്സ് വാര്‍ഡ് പ്രസിഡണ്ട് രാമചന്ദ്രന്‍ പൂഴിക്കുന്നത്ത്, സെക്രട്ടറി റഫീഖ് മാളിയേക്കല്‍ സമീപം.
Ajwa Travels

പൊന്നാനി: ആഘോഷമായി ഓണമുണ്ണാന്‍ നൈതല്ലൂര്‍ 12ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറികിറ്റുകള്‍ വിതരണം നടത്തി. 550 ലധികം വീടുകളിലേക്കാണ് കിറ്റുകള്‍ വിതരണം ചെയ്‌തത്‌. മൂന്നു മുതല്‍ മൂന്നരകിലോ വരെ വരുന്ന ഓരോ പച്ചക്കറികിറ്റും വാര്‍ഡിലെ ചെറുതും വലുതുമായ എല്ലാ വീടുകളിലും എത്തിക്കാന്‍ സാധിച്ചത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ്.കോവിഡ് കാലമായത് കൊണ്ട് എല്ലാവരും സാമ്പത്തിക പ്രതിസന്ധിയിലായിരിക്കും. അത് കൊണ്ട് തന്നെ ഈ ചെറിയ കാര്യം പോലും പലര്‍ക്കും വലിയ സഹായമാകും; പ്രവര്‍ത്തകര്‍ വ്യക്‌തമാക്കി.

25-ഓളം പ്രവര്‍ത്തകര്‍ രാവിലെ 9ന് ആരംഭിച്ച കര്‍മ്മ പരിപാടി വൈകിട്ട് 5 മണിക്ക് അവസാനിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു വിതരണം പൂര്‍ണ്ണമാക്കിയത്. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ട് രാമചന്ദ്രന്‍ പൂഴിക്കുന്നത്ത്, സെക്രട്ടറി റഫീഖ് മാളിയേക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE