വോട്ടർ പട്ടികയിൽ പേര് ചേർക്കാം; അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ട

By Team Member, Malabar News
voters list
Representational image
Ajwa Travels

തിരുവനന്തപുരം : വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് ഉടൻ തന്നെ പേര് ചേർക്കാവുന്നതാണ്. അടുത്ത തിരഞ്ഞെടുപ്പ് അടുക്കുന്നത് വരെ പട്ടികയിൽ പേര് ചേർക്കാനായി കാത്തിരിക്കുന്ന രീതിയാണ് സാധാരണയായി പിന്തുടരുന്നത്. എന്നാൽ ഇപ്പോൾ തന്നെ പേര് ചേർക്കുന്നതാണ് ഉചിതമായ രീതി.

2021 ജനുവരി ഒന്നിനോ, അതിന് മുൻപോ 18 വയസ് തികയുന്ന ആളുകൾക്ക് ഇപ്പോൾ പേര് ചേർക്കാനായി അപേക്ഷിക്കാവുന്നതാണ്. ഓൺലൈനായി മാത്രമാണ് അപേക്ഷ സ്വീകരിക്കുന്നത്. ഇതിനായി www.voterportal.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. കൂടാതെ ‘വോട്ടർ ഹെൽപ്‌ലൈൻ’ മൊബൈൽ ആപ് വഴിയും പേര് ചേർക്കാവുന്നതാണ്.

തദ്ദേശ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്‌ത പലരും നിയമസഭാ തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പിച്ച് കാത്തിരുന്നതിനാലാണ് വോട്ട് ചെയ്യാൻ അവസരം നഷ്‌ടമായത്‌. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയല്ല നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കായി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാൻ www.ceo.kerala.gov.in, www.nsvp.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.

Read also : 100 കോടി കാണാനില്ലെന്ന കെഎസ്ആർടിസി എംഡിയുടെ ആരോപണം; അന്വേഷണം നിലച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE