അലിഗഡിന്റെ പേര് മാറ്റണം; സർക്കാരിന് ശുപാർശ നൽകി ജില്ലാ പഞ്ചായത്ത്

By Team Member, Malabar News
Aligarh
Ajwa Travels

ന്യൂഡെൽഹി: ഉത്തർപ്രദേശിലെ അലിഗഡിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി സർക്കാരിന് ശുപാർശ കൈമാറി. ജില്ലാ പഞ്ചായത്താണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ശുപാർശ കൈമാറിയത്. ഹരിഗഡ് എന്ന് പേര് മാറ്റണമെന്നാണ് ശുപാർശയിൽ വ്യക്‌തമാക്കുന്നത്‌. നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് നിരവധി ബിജെപി എംഎൽഎമാരും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ശുപാർശ കത്ത് സർക്കാരിന് കൈമാറിയത്.

പഞ്ചായത്ത് ബോർഡിന്റെ യോഗത്തിലാണ് പേര് മാറ്റണമെന്ന ആവശ്യം ഉയർന്നത്. ഇത് അംഗങ്ങൾ പാസാക്കുകയായിരുന്നു. തുടർന്നാണ് പഞ്ചായത്ത് ശുപാർശ സർക്കാരിന് കൈമാറിയത്. നേരത്തെ അല​ഹാബാദ്, ഫൈസാബാദ് എന്നീ സ്‌ഥലങ്ങളുടെ പേരുകൾ സർക്കാർ മാറ്റിയിരുന്നു. നിലവിൽ അലഹബാദിന്റെ പേര് പ്രയാഗ് രാജെന്നും, ഫൈസാബാദിന്റെ പേര് അയോധ്യയെന്നുമാണ്. അലി​ഗഡിന് പുറമെ ധനിപൂർ എയർസ്ട്രിപ്പിന്റെ പേര് മാറ്റാനും നിർദേശം ഉയർന്നിട്ടുണ്ട്. കല്യാൺ സിം​ഗ് എയർസ്ട്രിപ്പ് എന്ന് മാറ്റാനാണ് ശുപാർശ.

Read also: ഒരാൾക്ക് കോവിഡ്; ന്യൂസീലന്‍ഡിൽ സമ്പൂർണ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE