നാനിയുടെ ‘SHYAM SINGHA ROY’ നാലുഭാഷകളിൽ; സായ് പല്ലവി & മഡോണ നായികമാർ

By Siva Prasad, Special Correspondent (Film)
  • Follow author on
Nani's Shyam Singha Roy
Ajwa Travels

തെലുങ്ക് സൂപ്പർസ്‌റ്റാർ നാനിയെ നായകനാക്കി മലയാളം ഉൾപ്പടെ നാലുഭാഷകളിൽ പുറത്തിറക്കുന്ന ‘ശ്യാം സിംഘ റോയ്’ ചിത്രം അതിന്റെ ലിറിക്കൽ വീഡിയോ ഗാനം നവംബർ 6ന് റിലീസ് ചെയ്യുകയാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ മൂന്നു നായികമാരിൽ മലയാളി താരം മഡോണ സെബാസ്‌റ്റ്യനും മലയാളികൾക്ക് പ്രിയങ്കരിയായ സായി പല്ലവിയും എത്തുന്നുണ്ട്.

രാഹുല്‍ സാംകൃത്യാൻ സംവിധാനം ചെയ്യുന്ന ‘ശ്യാം സിംഘ റോയ്’ നിഹാരിക എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വെങ്കട്ട് ബോയനാപള്ളിയാണ് നിർമാണം നിർവഹിക്കുന്നത്. പശ്‌ചിമ ബംഗാള്‍ പശ്‌ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ കൃതി ഷെട്ടിയും നായികയായി എത്തുന്നുണ്ട്. മൈക്കിള്‍ ജെ മേയറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. സാനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും നവീന്‍ നൂളി എഡിറ്റിങ്ങും നിർവഹിക്കുന്നു.

‘റൈസ് ഓഫ് ശ്യാം’ എന്ന ടാഗ് ലൈനോട് കൂടിയാണ് ഗാനം പുറത്തിറങ്ങുന്നത്. ബംഗാളി ചെറുപ്പക്കാരനായി ഒരു സോഫയിൽ ഇരിക്കുന്ന നാനിയെയാണ് പുതിയ പോസ്‌റ്ററിൽ കാണിച്ചിരിക്കുന്നത്. തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻമാരിൽ ഒരാളും യുവസമൂഹത്തിന്റെ നെഞ്ചിടിപ്പുമായ നാനി ‘ഈച്ച’ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്.

രാഹുൽ രവീന്ദ്രൻ, മുരളി ശർമ, അഭിനവ് ഗോമതം, ജിഷു സെൻ ഗുപ്‌ത, ലീലാ സാംസൺ, മനീഷ് വാദ്വ, ബരുൺ ചന്ദ എന്നിവരാണ്  ‘ശ്യാം സിംഘ റോയ്’-ലെ മറ്റു സുപ്രധാന അഭിനേതാക്കൾ. ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോൺ വർഗീസാണ്. എഡിറ്റിംഗ്: നവീൻ നൂലി, ആക്ഷൻ : രവി വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ : അവിനാശ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : എസ് വെങ്കട്ട രത്‌നം, നൃത്ത സംയോജനം : കൃതി മഹേഷ്‌, യാഷ്, പിആർഒ : വംശി ശേഖർ, പി ശിവപ്രസാദ്, മീഡിയ മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേ വീട് എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Nani's Movie Shyam Singha Roy

Most Read: നട്ടെല്ലില്ലാത്തവർ; ഷമിക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് കോഹ്‌ലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE