ടോക്യോ: ഒളിമ്പിക്സ് വനിതാ വിഭാഗം ടെന്നീസില്‍ വന്‍ അട്ടിമറി. ജപ്പാന്റെ സ്വര്‍ണ പ്രതീക്ഷയായിരുന്ന നയോമി ഒസാക മൂന്നാം റൗണ്ടില്‍ പുറത്തായി. ചെക്ക് റിപ്പബ്ളിക്കിന്റെ മര്‍ക്കെറ്റ വൊന്ഡ്രുസോവയോടാണ് ജാപ്പനീസ് താരം തോൽവി ഏറ്റുവാങ്ങിയത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെക്ക് താരത്തിന്റെ ജയം. സ്കോര്‍: 6-1, 6-4. ആദ്യ രണ്ടു റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയ ഒസാക മൂന്നാം റൗണ്ടില്‍ തീര്‍ത്തും നിറംമങ്ങി.
ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ഫൈനലിസ്റ്റാണ് ലോക രണ്ടാം റാങ്കുകാരിയായ ഒസാകയെ തോല്‍പ്പിച്ച വൊന്ഡ്രുസോവ. അതേസമയം ഒസാക്കയായിരുന്നു ടോക്യോ ഒളിമ്പിക്സിന് ദീപം തെളിച്ചത്.
Most Read: ഡി 43 ഫസ്റ്റ് ലുക് നാളെയെത്തും; ധനുഷിന് പിറന്നാൾ സമ്മാനം