തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നു. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും.
വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ദേശീയ നേതാക്കളെയടക്കം എത്തിച്ച് ശക്തമായ പ്രചാരണം നടത്താനാണ് തീരുമാനം. ബിജെപിയുടെ സ്ഥാനാർഥി സാധ്യതാ പട്ടികക്ക് ഇന്ന് അന്തിമ തീരുമാനമാകും.
ശംഖുമുഖത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അമിത്ഷാ കോർ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും. ഈ യോഗമാകും സ്ഥാനാർഥി സാധ്യതാ പട്ടികക്ക് അന്തിമരൂപം നൽകുക.
Also Read: തരൂർ മണ്ഡലത്തിൽ പികെ ജമീല മൽസരിക്കില്ല; പകരം പിപി സുമോദ്