സിദ്ദുവിനെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ച് പഞ്ചാബ് മുഖ്യമന്ത്രി; പ്രശ്‌ന പരിഹാരം ലക്ഷ്യം

By Syndicated , Malabar News
Navjyot singh
Ajwa Travels

ന്യൂഡെല്‍ഹി: പഞ്ചാബ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്. പ്രശ്‌ന പരിഹാരത്തിനുള്ള ഭാഗമായി മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി തന്നെ ചര്‍ച്ചയ്‌ക്ക് വിളിച്ച കാര്യം സിദ്ദു തന്നെയാണ് പുറത്തുവിട്ടത്.

”മുഖ്യമന്ത്രി എന്നെ ചര്‍ച്ചയ്‌ക്ക് ക്ഷണിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ചണ്ഡീഗഡിലെ പഞ്ചാബ് ഭവനില്‍ എത്തിച്ചേരും, ഏത് ചര്‍ച്ചകള്‍ക്കും സ്വാഗതം!” സിദ്ദു പറഞ്ഞു.

അതേസമയം, അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ലെന്നാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ നിലപാട്. കോണ്‍ഗ്രസില്‍ തുടരില്ലെന്നും എന്നാൽ ബിജെപിയിലേക്ക് പോകില്ലെന്നും അമരീന്ദർ വ്യക്‌തമാക്കി. എന്‍ഡിടിവിയോട് ആയിരുന്നു അമരീന്ദറിന്റെ പ്രതികരണം. കോൺഗ്രസ് തനിക്ക് ഇത്തരമൊരു പരിഗണയല്ല തരേണ്ടതെന്നും അമരീന്ദര്‍ പറഞ്ഞു.

Read also: കോൺഗ്രസിൽ തുടരില്ല, ബിജെപിയിലേക്ക് പോവില്ല; അമരീന്ദര്‍ സിംഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE