നക്‌സൽ ആക്രമണം; ഛത്തീസ്‌ഗഡിൽ ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു

By Team Member, Malabar News
Naxal Attack In Chhattisgarh Nd One ITBP Officer Killed
Ajwa Travels

ന്യൂഡെൽഹി: ഛത്തീസ്‌ഗഡിൽ നക്‌സൽ ആക്രമണത്തെ തുടർന്ന് ഒരു ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു. നാരായൺപൂരിൽ ഉണ്ടായ ഐഇഡി സ്‍ഫോടനത്തിലാണ് ഐടിബിപി ഉദ്യോഗസ്‌ഥന് വീരമൃത്യു സംഭവിച്ചത്. കൂടാതെ ഒരു ഹെഡ് കോൺസ്‌റ്റബിളിന് പരിക്കേൽക്കുകയും ചെയ്‌തു. ഐടിബിപിയുടെ സോൻപൂർ ക്യാമ്പിന് മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് സംഭവം നടന്നത്.

സ്‌ഫോടനത്തിൽ പരുക്കേറ്റ ജവാനെ ചികിൽസയ്‌ക്കായി റായ്‌പൂരിലേക്ക് അയച്ചിരിക്കുകയാണ്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം നടന്നതെന്ന് ബസ്‌തർ റേഞ്ച് ഇൻസ്‌പെക്‌ടർ ജനറൽ വ്യക്‌തമാക്കി. ഡോണ്ട്രിബേഡയിലും സോൻപൂരിലും റോഡ് നിർമാണ പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എത്തിയ ഐടിബിപി 53ആം ബറ്റാലിയൻ സംഘത്തിന് നേരെ നക്‌സലുകൾ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു.

Read also: തിരുവല്ലം കസ്‌റ്റഡി മരണം; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE