എന്‍ഡിഎ സ്‌ഥാനാര്‍ഥി എംടി രമേശിനും ഇരട്ടവോട്ട്

By Staff Reporter, Malabar News
MT-Ramesh
എംടി രമേശ്
Ajwa Travels

കോഴിക്കോട്: ബിജെപി നേതാവും കോഴിക്കോട് നോര്‍ത്തിലെ എന്‍ഡിഎ സ്‌ഥാനാര്‍ഥിയുമായ എംടി രമേശിന് ഇരട്ടവോട്ട്. തിരുവനന്തപുരം തൈക്കാട് വാര്‍ഡ് ബൂത്ത് 96ലും കോഴിക്കോട് നോര്‍ത്തിലെ ബൂത്ത് 35ലുമാണ് രമേശിന് വോട്ടുള്ളത്.

നേരത്തെ ഇരട്ടവോട്ട് സംബന്ധിച്ച ആരോപണം ഉയര്‍ന്നതോടെ സംസ്‌ഥാനത്ത് നിരവധി നേതാക്കളുടേയും ബന്ധുക്കളുടേയും ഇരട്ടവോട്ട് കണ്ടെത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് എംടി രമേശിനും ഇരട്ടവോട്ട്
ഉള്ളതായി കണ്ടെത്തിയത്.

ഇരട്ടവോട്ട് ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉയര്‍ത്തിക്കൊണ്ട് വന്നത്. നാലര ലക്ഷത്തോളം കള്ളവോട്ടുകൾ ഉണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെന്നിത്തലയുടെ അമ്മക്ക് അടക്കം ഇരട്ട വോട്ട് കണ്ടെത്തിയിരുന്നു.

അതേസമയം വെബ്‌സൈറ്റിൽ വോട്ടർമാരുടെ വിവരങ്ങൾ നൽകിയ വിഷയത്തിൽ വ്യക്‌തിഗത അനുമതിയോടെയല്ല വിവരങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് ആരോപിച്ചു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി അടക്കമുള്ളവർ ചെന്നിത്തലക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇരട്ട വോട്ട് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടതിൽ വിവരച്ചോർച്ച ഇല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക ആർക്കും ലഭ്യമാകുന്നതാണ് എന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

Read Also: ജെയ്റ്റ്‌ലിയും സുഷമയും മരിച്ചത് മോദിയുടെ പീഡനത്തെ തുടർന്നെന്ന് ഉദയനിധി സ്‌റ്റാലിൻ; പ്രതികരിച്ച് മക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE