നീലേശ്വരം റെയിൽവേ സ്‌റ്റേഷൻ; വികസനം ഉറപ്പാക്കാൻ സമഗ്ര പദ്ധതി

By Team Member, Malabar News
neeleswaram
Representational image
Ajwa Travels

കാസർഗോഡ് : നീലേശ്വരം റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കി അധികൃതർ. ജില്ലയിൽ യാത്രക്കാരുടെ എണ്ണത്തിലും പ്രതിദിന വരുമാനത്തിലും മൂന്നാം സ്‌ഥാനത്തുള്ള റെയിൽവേ സ്‌റ്റേഷനാണ് നീലേശ്വരം. മുൻഗണനയുടെ അടിസ്‌ഥാനത്തിൽ 3 വർഷത്തെ സമയ പരിധിക്കുള്ളിൽ വികസന പദ്ധതികൾ തീർക്കാനായി റെയിൽവേ ഡവലപ്മെന്റ് കളക്‌ടീവ് എന്ന കൂട്ടായ്‌മയും നിലവിൽ വന്നു.

റെയിൽവേ സ്‌റ്റേഷന്റെ തനത് പദ്ധതികൾക്കൊപ്പം അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി സന്നദ്ധ സംഘടനകളുടെ സാഹായവും ഉറപ്പ് വരുത്തും. കൂടാതെ ജില്ലയുടെ സാംസ്‌കാരിക കേന്ദ്രം, വളരുന്ന ടൂറിസം ഹബ്, നീലേശ്വരം നഗരസഭയ്ക്കു പുറമേ മലയോരത്തേതുൾപ്പെടെ 7 പഞ്ചായത്തുകളിലെ യാത്രക്കാരുടെ ആശ്രയം എന്നീ നിലകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കേണ്ടതിന്റെ ആവശ്യകതയും റെയിൽവേ മന്ത്രാലയത്തിനെ കൂട്ടായ്‌മ അറിയിക്കും.

നീലേശ്വരം റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് സാധ്യമായ നിർദേശങ്ങൾ നൽകും. കൂടാതെ 22 ലക്ഷം രൂപ ചെലവിൽ നീലേശ്വരം റോട്ടറി ക്‌ളബ് നടപ്പാക്കുന്ന റെയിൽവേ സ്‌റ്റേഷൻ സൗന്ദര്യവൽക്കരണ പദ്ധതിക്കു പിന്തുണ നൽകും.

Read also : മുഖ്യമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല; പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE