മുഖ്യമന്ത്രി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് രമേശ് ചെന്നിത്തല; പരാതി

By Syndicated , Malabar News
Pinarayi-Chennithala
Ajwa Travels

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ മുഖ്യ തിരഞ്ഞടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി. പ്രഖ്യാപനം വന്ന ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചതായ് ചെന്നിത്തല പരാതിയില്‍ ചൂണ്ടിക്കാട്ടി.

മാത്രമല്ല, തിരഞ്ഞെടുപ്പില്‍ പോസ്‌റ്റല്‍ ബാലറ്റിലെ തിരിമറി തടയാനായി സീല്‍ ചെയ്‌ത ബാലറ്റ് ബോക്‌സുകൾ ഉപയോഗിക്കണം എന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 80 വയസ് കഴിഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും ഇത്തവണ പോസ്‌റ്റല്‍ ബാലറ്റ് ഉപയോഗിക്കാനാണ് തിരഞ്ഞെടുപ്പ് കമീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. പക്ഷേ, ഇത് ഇടതുപക്ഷം വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

Read also: എസ്‌എസ്‌എൽസി, പ്‌ളസ്‌ ടു പരീക്ഷകളിൽ തീരുമാനമായില്ല; ആശങ്ക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE