ന്യൂഡെൽഹി: മെഡിക്കൽ ബിരുദ കോഴ്സുകളിലെക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്-യുജി) ഓഗസ്റ്റ് ഒന്നിന് നടക്കും. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഓഗസ്റ്റ് ഒന്നിന് നടക്കുക.
കോവിഡ് സാഹചര്യം പരിഗണിച്ച് പരീക്ഷ ഓൺലൈനായി നടത്തണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും പതിവുരീതിയിൽ എഴുത്തുപരീക്ഷയായി തന്നെ പരീക്ഷ നടത്തും. ഇംഗ്ളീഷും ഹിന്ദിയും ഉൾപ്പടെ പതിനൊന്ന് ഭാഷകളിലായായാണ് പരീക്ഷ നടത്തുക. പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, സിലബസ്, യോഗ്യത, സംവരണം, ഫീസ്, സ്റ്റേറ്റ് കോഡ്, പരീക്ഷ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദ വിവരങ്ങൾ അപേക്ഷ ഫോറം സമർപ്പിക്കാൻ ആരംഭിക്കുന്നത് മുതൽ ലഭ്യമാകുമെന്ന് ദേശീയ ടെസ്റ്റിങ് ഏജൻസി അറിയിച്ചു.
Read also: മഹാരാഷ്ട്രയിൽ പ്രതിദിന കോവിഡ് രോഗികൾ 15000 കടന്നു; ഏറ്റവും കൂടുതൽ മുംബൈയിൽ