നീറ്റ് ആശങ്കയിൽ വീണ്ടും ആത്‍മഹത്യ; തമിഴ്‌നാട്ടിൽ 4 ദിവസത്തിനിടെ 3 മരണം

By Team Member, Malabar News
Stop Suicide
Ajwa Travels

ചെന്നൈ: നീറ്റ് പരീക്ഷയെ തുടർന്നുള്ള ആശങ്കയിൽ തമിഴ്‌നാട്ടിൽ വീണ്ടും ആത്‍മഹത്യ. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ(16) ആണ് ജീവനൊടുക്കിയത്. ഇതോടെ തമിഴ്‌നാട്ടിൽ നിലവിൽ നീറ്റ് പരീക്ഷക്ക് പിന്നാലെ ആത്‍മഹത്യ ചെയ്‌ത കുട്ടികളുടെ എണ്ണം 3 ആയി ഉയർന്നു.

നീറ്റ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സൗന്ദര്യ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നെന്ന് കുടുംബം പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിലവിൽ കഴിഞ്ഞ 4 ദിവസത്തിനിടെയാണ് 3 വിദ്യാർഥികൾ പരീക്ഷയുടെ ആശങ്കയെ തുടർന്ന് ആത്‍മഹത്യ ചെയ്‌തത്‌.

തമിഴ്‌നാട്ടിലെ അരിയല്ലൂർ സ്വദേശിനിയായ കനിമൊഴി എന്ന വിദ്യാർഥിനിയെ കഴിഞ്ഞ ദിവസമാണ് ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. പരീക്ഷ എഴുതിയതിന് പിന്നാലെ പരാജയപ്പെടുമെന്ന ഭീതിയിലായിരുന്നു കനിമൊഴിയെന്ന് ബന്ധുക്കൾ വ്യക്‌തമാക്കിയിട്ടുണ്ട്‌. കൂടാതെ കഴിഞ്ഞ ഞായറാഴ്‌ചയാണ്‌ സേലം സ്വദേശി ധനുഷിനെയും നീറ്റ് പരീക്ഷയുടെ പേരിൽ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

Read also: ഇന്ത്യയിലെ കർഷകരെക്കുറിച്ച് ചര്‍ച്ച ചെയ്യാം; മെഹ്‌ബൂബ മുഫ്‌തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE