‘ഒരു പരീക്ഷയും ജീവനേക്കാൾ വലുതല്ല’; വിദ്യാർഥികളുടെ ആത്‌മഹത്യയിൽ നടൻ സൂര്യ

By News Desk, Malabar News
surya reacts on students suicide in tamilnadu
Ajwa Travels

ചെന്നൈ: തമിഴ്‌നാട്ടിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരാജയഭീതിയെ തുടർന്ന് വിദ്യാർഥികളുടെ ആത്‍മഹത്യ വർധിച്ചുവരികയാണ്. ഈ സാഹചര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ.

ഭയമില്ലാതെ ആത്‌മവിശ്വാസത്തോടെ ഇരിക്കണമെന്ന് സൂര്യ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പരീക്ഷയും ജീവനേക്കാൾ വലുതല്ലെന്നും ആത്‍മഹത്യ നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷയാണെന്നും സൂര്യ പറഞ്ഞു.

സൂര്യയുടെ വാക്കുകൾ

ഭയമില്ലാതെ ആത്‌മവിശ്വാസത്തോടെ ഇരിക്കണം. എത്ര വലിയ പരീക്ഷയും ജീവനേക്കാൾ വലുതല്ല. നിങ്ങൾക്ക് ഒരു പ്രശ്‌നം ഉണ്ടെങ്കിൽ അത് നിങ്ങൾക്ക് വിശ്വാസമുള്ളവരുടെ അടുത്തോ ഇഷ്‌ടമുള്ള ആരുടെയെങ്കിലും അടുത്തോ പങ്കുവെക്കുക. അത് മാതാപിതാക്കളോ സഹോദരങ്ങളോ ആരുമാകാം. കുറച്ച് നേരങ്ങളിൽ മാറുന്ന കാര്യങ്ങളാണ് ഭയവും വേദനയും.

ആത്‍മഹത്യയും ജീവിതം അവസാനിപ്പിക്കണമെന്ന തോന്നലും നിങ്ങളെ സ്‌നേഹിക്കുന്നവർക്ക് നൽകുന്ന ഏറ്റവും വലിയ ശിക്ഷയാണ്. ഞാനും പരീക്ഷകളിൽ തോൽക്കുകയും മോശം മാർക്ക് വാങ്ങിക്കുകയും ചെയ്‌തിട്ടുണ്ട്‌. നേടാൻ കുറെയേറെ കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. ധൈര്യമായി ഇരുന്നാൽ ജീവിതത്തിൽ വിജയിക്കാം.

Also Read: നവംബർ 1ന് സ്‌കൂളുകൾ തുറക്കുന്നു; സംസ്‌ഥാനത്ത് ഒന്നര വർഷത്തിന് ശേഷം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE