കോവിഡ് വ്യാപനം; നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിയേക്കും

By Staff Reporter, Malabar News
NEET Exam
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് പശ്‌ചാത്തലം പരിഗണിച്ച്‌ നീറ്റ് പരീക്ഷ സെപ്റ്റംബറിലേക്ക് മാറ്റിവെക്കുമെന്ന് സൂചന. ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന നീറ്റ് പരീക്ഷ ഉടന്‍ നടത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന വിലയിരുത്തലുകള്‍ നിലവിലുണ്ട്.

എന്‍‌ടി‌എയും വിദ്യാഭ്യാസ മന്ത്രാലയവും നിലവില്‍ കോവിഡ് സ്‌ഥിതിഗതികള്‍ അവലോകനം ചെയ്യുന്ന പ്രക്രിയയിലാണ്. നേരത്തെ ഓഗസ്‌റ്റ് 1ന് നീറ്റ് പരീക്ഷ നടത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകള്‍ നീട്ടുമെന്നാണ് റിപ്പോർട്ടുകൾ.

അതിനിടെ ഐഐടികളിലേക്കും എന്‍ഐടികളിലേക്കും ഉള്ള പ്രവേശന പരീക്ഷയായ ജെഇഇ പരീക്ഷ ജൂലൈ അവസാനമോ ഓഗസ്‌റ്റ് ആദ്യമോ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം കേന്ദ്ര സര്‍വകലശാലകളിലേക്ക് ഉള്ള സിയുസിഇടി പരീക്ഷയുടെ കാര്യത്തിലും അനിശ്‌ചിതത്വം തുടരുകയാണ്.

Most Read: ലോക റെക്കോർഡ് നേടാൻ വാക്‌സിൻ പൂഴ്‌ത്തിവെച്ചു; കേന്ദ്രത്തിനെതിരെ ചിദംബരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE