ലോക റെക്കോർഡ് നേടാൻ വാക്‌സിൻ പൂഴ്‌ത്തിവെച്ചു; കേന്ദ്രത്തിനെതിരെ ചിദംബരം

By Desk Reporter, Malabar News
P-Chidambaram lashes out at Center
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നടപടികളെ പരിഹസിച്ചും വിമർശിച്ചും മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി കേന്ദ്രം വാക്‌സിൻ പൂഴ്‌ത്തിവെച്ചു എന്ന് ചിദംബരം ആരോപിച്ചു.

“ഞായറാഴ്‌ച പൂഴ്‌ത്തിവെക്കും, തിങ്കളാഴ്‌ച വാക്‌സിൻ നല്‍കും, ചൊവ്വാഴ്‌ച വീണ്ടും പഴയ മുടന്തിലേക്ക് തിരിച്ചുപോകും. ഇതാണ് ഒരൊറ്റ ദിവസത്തിലെ വാക്‌സിനേഷന്‍ ലോക റെക്കോര്‍ഡിന്റെ രഹസ്യം. ഈ വീരകൃത്യം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടും, എനിക്ക് ഉറപ്പാണ്,”-ചിദംബരം ട്വീറ്റ് ചെയ്‌തു.

ഇക്കാര്യത്തിൽ മോദി സര്‍ക്കാരിന് ആരോഗ്യ മേഖലയിലെ നൊബേല്‍ സമ്മാനം തന്നെ ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിച്ചു.

കേന്ദ്ര സർക്കാർ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്‌സിൻ സൗജന്യമാക്കിയതിന് ശേഷം തിങ്കളാഴ്‌ച റെക്കോർഡ് വാക്‌സിനേഷനാണ് നടന്നത്. കേന്ദ്ര സർക്കാരിന്റെ കോവിൻ വെബ്സൈറ്റ് പ്രകാരം 86,16,373 വാക്‌സിൻ ഡോസുകളാണ് തിങ്കളാഴ്‌ച മാത്രം നൽകിയത്.

എന്നാൽ, ഇതിന് ശേഷം ചൊവ്വാഴ്‌ച വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് ചൊവ്വാഴ്‌ച വാക്‌സിൻ നല്‍കാന്‍ സാധിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഈ നിരക്ക്.

ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ വാക്‌സിൻ വിതരണത്തെ വിമർശിച്ച് ചിദംബരം രംഗത്തെത്തിയത്. എന്നാൽ ചിദംബരത്തിന്റെ പ്രസ്‌താവനയെ വിമര്‍ശിച്ച് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്‌ഥാനങ്ങള്‍ ഇന്ത്യയെ താഴ്‌ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് അമിത് മാളവ്യ കുറ്റപ്പെടുത്തി.

Most Read:  വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഇൻഡിഗോ എയർലൈൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE