വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ഇൻഡിഗോ എയർലൈൻസ്

By Staff Reporter, Malabar News
indigo-airlines-discount
Ajwa Travels

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിൽ ഡിസ്‌കൗണ്ട് വാഗ്‌ദാനം ചെയ്‌ത്‌ ഇൻഡിഗോ എയർലൈൻസ്. വാക്‌സിന്റെ ഒരു ഡോസ് അല്ലെങ്കിൽ രണ്ട് ഡോസും സ്വീകരിച്ച യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 10 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഇന്നു മുതലാണ് ഓഫർ നിലവിൽ വരികയെന്ന് കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ള യാത്രക്കാർക്കാണ് ഡിസ്‌കൗണ്ട്‍ ആനുകൂല്യം ലഭിക്കുക.

ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇന്ത്യയിലുണ്ടായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന. ഡിസ്‌കൗണ്ടിന് അർഹത നേടിയ യാത്രക്കാർ, കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലെങ്കിൽ തങ്ങളുടെ വാക്‌സിനേഷൻ സ്‌റ്റാറ്റസ് ആരോഗ്യ സേതു ആപ്പ് മുഖേന വിമാനത്താവളത്തിലെ ചെക്ക് ഇൻ കൗണ്ടറിൽ കാണിച്ചാൽ മതിയാകും.

Read Also: ദളിത് യുവാവുമായി വിവാഹം; യുപിയിൽ മുസ്‌ലിം യുവതിയുടെ തലമുണ്ഡനം ചെയ്‌തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE