കലക്കൻ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ പുറത്തിറക്കി ബിഎസ്എന്‍എല്‍

By Staff Reporter, Malabar News
technology image_malabar news
Ajwa Travels

ഉപഭോക്‌താക്കള്‍ക്കായി പുതിയ ബ്രോഡ്ബാന്‍ഡ് പ്ളാനുകള്‍ അവതരിപ്പിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. 449 രൂപ മുതല്‍ ലഭ്യമാകുന്ന പ്ളാനുകളാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. 449 രൂപയുടെയും 799 രൂപയുടെയും 999 രൂപയുടെയും കൂടാതെ 1499 രൂപയുടെയും ഓഫറുകളാണ് ഉപഭോക്‌താക്കള്‍ക്കായി നല്‍കുന്നത്.

449 രൂപയുടെ ബ്രോഡ് ബാന്‍ഡ് പ്ളാനുകളില്‍ ഉപഭോക്‌താക്കള്‍ക്ക് 3300 ജിബിയുടെ ഡാറ്റ 30 Mbps സ്‌പീഡില്‍ ലഭിക്കും. മാത്രവുമല്ല ഉപയോഗ പരിധി കഴിഞ്ഞാലും 2 mbps സ്‌പീഡില്‍ ഡാറ്റ ലഭിക്കുന്നതാണ്. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ഈ പ്ളാനില്‍ ലഭിക്കുന്നതാണ്.

799 രൂപയുടെ ബ്രോഡ് ബാന്‍ഡ് പ്ളാനുകളിലും 3300 ജിബിയുടെ ഡാറ്റ ഉപഭോക്‌താക്കള്‍ക്ക് ലഭിക്കും. 100 Mbps സ്‌പീഡിലാണ് ഡാറ്റ ലഭിക്കുക. ഈ പ്ളാനിലും ലിമിറ്റ് കഴിഞ്ഞാല്‍ ഉപഭോക്‌താക്കള്‍ക്ക് 2 mbps സ്‌പീഡില്‍ ഇന്റര്‍നെറ്റ് ലഭ്യമാകും. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കും.

999 രൂപയില്‍ ലഭിക്കുന്ന പ്രീമിയം ഫൈബര്‍ പ്ളാനുകളില്‍ ഉപഭോക്‌താക്കള്‍ക്ക് 3300 ജിബി ഡാറ്റ 200 Mbps സ്‌പീഡില്‍ ലഭിക്കും. ഡാറ്റ ലിമിറ്റ് കഴിഞ്ഞാല്‍ ഉപഭോക്‌താക്കള്‍ക്ക് 2 mbps സ്‌പീഡില്‍ ഉപയോഗിക്കുവാന്‍ സാധിക്കും. കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഡിസ്‌നി പ്ളസ് ഹോട് സ്‌റ്റാർ സൗജന്യ സബ്സ്‌ക്രിപ്ഷനുകളും ഉപഭോക്‌താക്കള്‍ക്ക് ലഭിക്കും.

1499 രൂപയുടെ അള്‍ട്രാ ഫൈബര്‍ പ്ളാനുകളില്‍ ഉപഭോക്‌താക്കള്‍ക്ക് 4000 ജിബി ഡാറ്റ 300 Mbps സ്‌പീഡില്‍ ആസ്വദിക്കാന്‍ കഴിയും. ഡാറ്റ ലിമിറ്റ് കഴിഞ്ഞാല്‍ ഉപഭോക്‌താക്കള്‍ക്ക് 2 mbps സ്‌പീഡില്‍ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. കൂടാതെ ഈ പ്ലാനിലും അണ്‍ലിമിറ്റഡ് വോയിസ് കോളിങ്ങും ഡിസ്‌നി പ്ളസ് ഹോട് സ്‌റ്റാർ സൗജന്യ സബ്സ്‌ക്രിപ്ഷനുകളും ലഭ്യമാകും.

Read Also: ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ഇടത് എംപിമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE