എസ്‌വൈഎസ് പുഴക്കാട്ടിരി സര്‍ക്കിളിന് പുതിയ ഭാരവാഹികളായി

By Desk Reporter, Malabar News
SYS Puzhakkattiri Committee
പ്രസിഡണ്ട് അബ്‌ദുൽ ഹമീദ് മുസ്‌ലിയാർ, ജനറൽ സെക്രട്ടറി റാഫി സഖാഫി, ഫിനാൻസ് സെക്രട്ടറി ശിഹാബുദ്ധീൻ
Ajwa Travels

പുഴക്കാട്ടിരി: എസ്‌വൈഎസ്‌ പുഴക്കാട്ടിരി സര്‍ക്കിള്‍ യൂത്ത് കൗണ്‍സില്‍ പനങ്ങാങ്ങര ഹിദായത്തു സ്വിബ്‌യാൻ മദ്‌റസയിൽ വച്ച് നടന്നു. സര്‍ക്കിള്‍ മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മുഹമ്മദ് അഹ്സനി ഉൽഘാടനം ചെയ്‌ത കൗൺസിലിൽ പുതിയ സർക്കിൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ചമതലയേൽക്കൽ ചടങ്ങും നടന്നു.

ഹമീദ് മുസ്‌ലിയാരെ പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി റാഫി സഖാഫി കടുങ്ങപുരവും ശിഹാബുദ്ദീന്‍ ഫിനാന്‍സ് സെക്രട്ടറിയായും ചുമതലയേറ്റു. വൈസ് പ്രസിഡണ്ടുമാരായി ഹുസെെന്‍ സഖാഫി, അബ്‌ദുൽ ഇംദാദി, സെക്രട്ടറിമാരായി നജ്‌മുദ്ദീൻ, നാസര്‍ വി, കാബിനറ്റ് അംഗങ്ങളായി റാഫി അഹ്സനി, ഹാരിസ് എന്നിവരെയും തെരഞ്ഞെടുത്തു.

സിറാജുദ്ദീന്‍ കിടങ്ങയം ക്ളാസിന് നേതൃത്വം നല്‍കി. സോണ്‍ പ്രസിഡണ്ട് ശിഹാബുദ്ദീന്‍ അംജദി പാങ്ങ്, ജനറല്‍ സെക്രട്ടറി പികെ മുഹമ്മദ് ഷാഫി വെങ്ങാട്, ദഹ്‌വ പ്രസിഡണ്ട് മുസ്‌തഫ അഹ്സനി കൊളത്തൂര്‍, ഓര്‍ഗനെെസിംഗ് സെക്രട്ടറി ഷരീഫ് സഖാഫി കൊളത്തൂര്‍, ഫള്‌ലുൽ ആബിദ് സഖാഫി, സികെ മുസ്‌തഫ, അലി ലത്വീഫി, റാഫി അഹ്സനി എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഷൗക്കത്ത് റയ്യാന്‍നഗര്‍ സ്വഗതവും മുഹമ്മദ് റാഫി സഖാഫി കടുങ്ങപുരം നന്ദിയും പറഞ്ഞു.

Most Read: സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ; മാർച്ചിലേക്ക് നീട്ടിവച്ച് സുപ്രീംകോടതി ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE