പുതിയ പാര്‍ലമെന്റ് കെട്ടിടം; 21 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും

By Team Member, Malabar News
Malabarnews_parliament
Representational image
Ajwa Travels

ന്യൂ ഡെല്‍ഹി : 21 മാസത്തിനുള്ളില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് ലോക്‌സഭാ സ്‌പീക്കര്‍ ഓം പ്രകാശ് ബിര്‍ള വ്യക്തമാക്കി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ നടന്ന സമ്മേളനത്തിന്റെ അവസാന പ്രസംഗത്തിലാണ് അദ്ദേഹം പാര്‍ലമെന്റിന്റെ പുതിയ കെട്ടിട നിര്‍മ്മാണത്തെ കുറിച്ച് സംസാരിച്ചത്. ഒപ്പം തന്നെ സഭയുടെ അന്തസും, സ്‌പീക്കറും ഒരു പാര്‍ലമെന്റിന്റെ പ്രധാന കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് നിലകളിലായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടം ത്രികോണാകൃതിയിലായിരിക്കും. പുതിയ കെട്ടിടത്തിന്റെ മുകളില്‍ ദേശീയ ചിന്ഹമായ അശോക സ്‌തംഭം സ്ഥാപിക്കും. ഇത് നിര്‍മ്മാണ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നഗരകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് കെട്ടിടം 60000 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണ്ണമുള്ള സ്ഥലത്താണ് നിര്‍മ്മിക്കുന്നത്. 2022 ഓടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Read also : നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും കൂടിക്കാഴ്‌ച നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE