നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും കൂടിക്കാഴ്‌ച നടത്തി

By Staff Reporter, Malabar News
MalabarNews-MahindaNarendra
Image Courtesy : DNA INDIA
Ajwa Travels

ന്യൂ ഡെല്‍ഹി: ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ചര്‍ച്ചകള്‍ ഓണ്‍ലൈനിലൂടെ, നരേന്ദ്ര മോദിയും മഹിന്ദ രജപക്‌സെയും പങ്കെടുത്തതായി റിപ്പോര്‍ട്ടുകള്‍. സൈനിക, വ്യാപാര മേഖലയിലെ പങ്കാളിത്തം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചനകളുണ്ട്. ശനിയാഴ്‌ച പകല്‍ 11 മണിക്കാണ് യോഗം നിശ്ചയിച്ചിരുന്നത്.

ശ്രീലങ്കന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഇന്ത്യയില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ കടന്നു കയറുന്നതില്‍ രാജ്യത്തിന്റെ അതൃപ്‌തി അറിയിച്ചിരുന്നു. ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളിലെ തീരങ്ങളില്‍ നിന്നാണ് കൂടുതലായും ശ്രീലങ്കയുടെ സമുദ്രാതിര്‍ത്തി കടന്ന് മത്സ്യ തൊഴിലാളികള്‍ എത്തുന്നത്. ഇത് തടയുന്നതിന് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള നടപടികള്‍ ശ്രീലങ്ക ആവശ്യപ്പെടുന്നുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടിക്കാഴ്‌ച സഹായിക്കുമെന്ന് മഹിന്ദ രജപക്‌സെ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രാലയങ്ങളും കൂടിക്കാഴ്‌ചയില്‍ പ്രത്യാശ പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE