ഗുലാം നബിയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി; കശ്‌മീരിൽ നിർണായക നീക്കം

By News Desk, Malabar News
Gulam-Nabi-Azad_
Ajwa Travels

ന്യൂഡെൽഹി: പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കവുമായി ഗുലാം നബി ആസാദ്. ജമ്മു കശ്‌മീരിൽ നിന്നുള്ള നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തി. വരാനിരിക്കുന്ന കശ്‌മീർ തിരഞ്ഞെടുപ്പിൽ ഗുലാം നബി മൽസരിക്കുമെന്ന് അറിയിച്ചതായി നേതാക്കൾ വ്യക്‌തമാക്കി.

മതേതര പാർട്ടികളെ സഖ്യത്തിനായി സ്വാഗതം ചെയ്യുന്നുവെന്നും ഗുലാം നബി ഉടൻ കശ്‌മീരിലേക്ക് പോകുമെന്നും നേതാക്കൾ അറിയിച്ചു. അദ്ദേഹം ബിജെപിയുമായി ധാരണ ഉണ്ടാക്കുമെന്നും സൂചനയുണ്ട്. ഗുലാം നബിക്ക് പിന്തുണ പ്രഖ്യാപിച്ച് കശ്‌മീരിലെ എട്ട് പ്രമുഖ നേതാക്കൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു.

ഇവരും പുതിയ പാർട്ടിയുടെ ഭാഗമാകും. ഇതിനിടെ ഗുലാം നബിക്ക് പിന്നാലെ മുതിർന്ന നേതാവ് ആനന്ദ് ശർമ്മയും കോൺഗ്രസ് വിടുമെന്ന അഭ്യൂഹം ശക്‌തമാണ്.

Most Read: എഎപിയെ താഴെയിറക്കാൻ ഓപ്പറേഷൻ താമരയ്‌ക്ക് ആകില്ല; വെല്ലുവിളിച്ച് കെജ്‍രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE