മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ; എസ്‌വൈഎസ്‌ മീറ്റ് സംഘടിപ്പിച്ചു

By Desk Reporter, Malabar News
New trends in the media; Organized by SYS Meet
Representational Image
Ajwa Travels

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റിക്ക് കീഴിലാണ് മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകൾ ചർച്ച ചെയ്യാൻ പിആര്‍ മീറ്റ് സംഘടിപ്പിച്ചത്. സോണ്‍, സര്‍ക്കിള്‍ തലങ്ങളിലെ പബ്‌ളിക് റിലേഷന്‍ സെക്രട്ടറിമാർ പങ്കെടുത്ത മീറ്റിൽ സാമൂഹ മാദ്ധ്യമങ്ങളുടെ പുതിയ കാല സാധ്യതകളും അപകടങ്ങളുമാണ് മുഖ്യമായും ചർച്ച ചെയ്‌തത്‌.

എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി സിദ്ധീഖ് സഖാഫി തിരുവനന്തപുരം മീറ്റ് ഉൽഘാടനം നിർവഹിച്ചു. സാമൂഹിക മാദ്ധ്യമ രംഗത്തെ പുതിയ പ്രവണതകളെ ധാര്‍മികമായി ഉപയോഗപ്പെടുത്തണമെന്നും അനാവശ്യ ചര്‍ച്ചകളില്‍ ജീവിതം പാഴാക്കാതെ ശ്രദ്ധിക്കണമെന്നും മീഡിയ പ്രവര്‍ത്തനം പുതിയ കാലത്ത് അനിവാര്യമാണെന്നും സിദ്ധീഖ് സഖാഫി പ്രവർത്തകരെ ഓർമപ്പെടുത്തി.

ജില്ലാ പ്രസിഡണ്ട് അസൈനാര്‍ സഖാഫി കുട്ടശ്ശേരി അധ്യക്ഷത വഹിച്ചു. എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക, എസ്‌വൈഎസ്‌ ജില്ലാ സെക്രട്ടറി വിപിഎം ഇസ്ഹാഖ്, പിആര്‍ സെക്രട്ടറി പിപി മുജീബുറഹ്‌മാന്‍ വടക്കേമണ്ണ, ശാഫി വെങ്ങാട് എന്നിവര്‍ ഓണലൈൻ മീറ്റിൽ സംസാരിച്ചു.

Most Read: ലളിത് മോദി, നീരവ് മോദി, നീഷൽ മോദി ഉൾപ്പടെ 70 പേരും സുരക്ഷിതർ; ഉത്തരമില്ലാതെ കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE