അതിതീവ്ര കോവിഡ്; പുതുതായി 6 കേസുകള്‍ കൂടി, രാജ്യത്തെ ആകെ രോഗബാധിതര്‍ 96

By Staff Reporter, Malabar News
corona virus new strain in india
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്ത് അതിതീവ്ര കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എണ്ണം 96 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. പുതുതായി 6 പേര്‍ക്ക് കൂടിയാണ് യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം സ്‌ഥിരീകരിച്ചത്.

അതിതീവ്ര കോവിഡ് യുകെയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 മുതല്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന വിമാനങ്ങള്‍ക്ക് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ജനുവരി 8 മുതല്‍ സര്‍വീസ് പുനരാരംഭിക്കുക ആയിരുന്നു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 16,311 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതുവരെ 1,224,66,595 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. നിലവില്‍ 2,22,526 സജീവ കേസുകളാണുള്ളത്.

മാത്രവുമല്ല പുതുതായി 19,299 പേര്‍ കൂടി രോഗമുക്‌തി നേടി. 1,00,92,909 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. അതേസമയം 1,51,160 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്‌ടമായി. കഴിഞ്ഞ ദിവസം 161 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.

Read Also: കര്‍ഷകരുടെ രക്‌തം കൈയില്‍ പുരളാന്‍ ആഗ്രഹിക്കുന്നില്ല; സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE