ആരോഗ്യനില തൃപ്‍തികരം; അടുത്ത 48 മണിക്കൂർ നിർണായകമെന്ന് ഡോക്‌ടർമാർ

By Team Member, Malabar News
Next 48 Hours Is Important For Vava Sureshs Health Condition
Ajwa Travels

കോട്ടയം: പാമ്പ് കടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് വ്യക്‌തമാക്കി ഡോക്‌ടർമാർ. കൂടാതെ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും, വെന്റിലേറ്റർ സഹായം തുടരുകയാണെന്നും കൂട്ടിച്ചേർത്തു. വെന്റിലേറ്റർ സഹായം ഒരാഴ്‌ച കൂടി വേണ്ടി വന്നേക്കാമെന്നും ആശുപത്രി അധികൃതർ വ്യക്‌തമാക്കി.

ആന്റിവെനം ചികിൽസ ഇപ്പോഴും തുടരുന്നുണ്ട്. ഹൃദയസ്‌തംഭനം മൂലം തലച്ചോറിന് ആഘാതം ഉണ്ടായോ എന്ന് പരിശോധിക്കണം. ഇന്നലെ വൈകുന്നേരവും, ഇന്ന് രാവിലെയും ആരോഗ്യനില അൽപം ഗുരുതരമായെങ്കിലും, ഇന്ന് ഉച്ചയോടെ വീണ്ടും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതായി ഡോക്‌ടർമാർ അറിയിച്ചു. ഇന്നലെയോടെ ശരീരം മരുന്നുകളോട് പ്രതികരിക്കുകയും, ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം കൈകാലുകൾ ചലിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് കാര്യമായ പുരോഗതി ഉണ്ടാകാഞ്ഞതാണ് ആശങ്കയ്‌ക്ക്‌ വഴിവച്ചത്.

തിങ്കളാഴ്‌ച വൈകുന്നേരത്തോടെതാണ് കോട്ടയത്തെ കുറിച്ചിയിൽ വച്ച് വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില മോശമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read also: മധു കൊലക്കേസിൽ വിചാരണ വൈകുന്നു; ഇടപെട്ട് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE