അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍; കമല ഹാരിസിന് ബൈഡന്റെ പിറന്നാള്‍ ആശംസ

By Syndicated , Malabar News
Jo beidan_kamala_malabar news
Ajwa Travels

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥിയായ കമല ഹാരിസിന് പിറന്നാളാശംസിച്ച് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥി ജോ ബൈഡന്‍. അടുത്ത പിറന്നാള്‍ വൈറ്റ് ഹൗസില്‍ വെച്ച് ആഘോഷിക്കാം എന്നാണ് ബൈഡന്റെ ആശംസ. ‘ഹാപ്പി ബര്‍ത്ത് ഡേ കമല ഹാരിസ്, അടുത്ത വര്‍ഷം കുറച്ചു ഐസ്‌ക്രീമുകളുമായി നമുക്ക് വൈറ്റ് ഹൗസില്‍ പിറന്നാള്‍ ആഘോഷിക്കാം,’ ബൈഡന്‍ ട്വീറ്റ് ചെയ്‌തു.

ചൊവ്വാഴ്‌ചയായിരുന്നു കമല ഹാരിസിന്റെ 56ആം പിറന്നാള്‍. ‘ഇത്തവണത്തെ എന്റെ പിറന്നാള്‍ ആഗ്രഹം എല്ലാവരും വോട്ട് ചെയ്യണം’ എന്നാണ് കമലയുടെ ട്വീറ്റ്. ജോ ബൈഡനെക്കൂടാതെ ഹിലരി ക്‌ളിന്റണും കമല ഹാരിസിന് ആശംസകളറിയിച്ചു. രണ്ടാഴ്‌ചക്കുള്ളില്‍ ഈ ബര്‍ത്ത് ഡേ ഗേളിനെ നമ്മള്‍ മാഡം വൈസ് പ്രസിഡണ്ട് എന്നു വിളിക്കുമെന്നാണ് ഹിലരി ക്‌ളിന്റണിന്റെ ട്വീറ്റ്.

ആഗസ്‌റ്റിലാണ് കമല ഹാരിസ് വൈസ് പ്രസിഡണ്ട് സ്‌ഥാനാര്‍ത്ഥിയായി നോമിനേറ്റ് ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ടാവുന്ന ആദ്യ വനിത, ഏഷ്യന്‍ വംശജ എന്നീ നേട്ടങ്ങളും കമലാ ഹാരിസിന് സ്വന്തമാവും. നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Read also: ഇനി പറക്കാം വിസയില്ലാതെ; കരാറുകളില്‍ ഒപ്പുവെച്ച് ഇസ്രയേലും യുഎഇയും

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE