ബംഗാളില്‍ അല്‍-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്‌തിയെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു

By Staff Reporter, Malabar News
MALABARNEWS-ALQAEDA
Abdul Mondin Mondal
Ajwa Travels

കൊല്‍ക്കത്ത: ബംഗാളില്‍ അല്‍-ഖ്വയിദ ബന്ധം സംശയിക്കുന്ന വ്യക്‌തിയെ എന്‍ഐഎ അറസ്‌റ്റ് ചെയ്‌തു . 32-കാരനായ അബ്‌ദുൾ മോമിന്‍ മൊണ്ഡലിനെയാണ് ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് അറസ്‌റ്റ് ചെയ്‌തത്. ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിയാണ് ഇയാള്‍.

കേരളത്തിലും ബംഗാളിലും നടന്ന എന്‍ഐഎ റെയ്ഡുമായി ബന്ധപ്പെട്ട കേസിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും ഡിജിറ്റല്‍ ഡിവൈസുകളും നിരവധി ലേഖനങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു.

ഈ കേസുമായി ബന്ധപ്പെട്ട് ബംഗാളില്‍ അറസ്‌റ്റിലാവുന്ന ഒന്‍പതാമത്തെ വ്യക്‌തിയാണ് അബ്‌ദുൾ മോമിന്‍. സെപ്റ്റംബര്‍ 11-നാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്‌റ്റർ ചെയ്‌തത്. പത്തിലധികം ആളുകള്‍ ചേര്‍ന്ന് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

അന്താരാഷ്‌ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അല്‍-ഖ്വയിദയുടെ ആശയങ്ങളില്‍ ആകൃഷ്‌ടരായാണ് ഇവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദേശ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് മുന്നൊരുക്കം നടത്തിയതെന്ന് അന്വേഷണ സംഘം പറയുന്നു. കേവലം ബംഗാള്‍, ഡെല്‍ഹി, കേരളം എന്നിവിടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇവരുടെ സംഘം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read Also: രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ചാലും ബിജെപിയുമായി സഖ്യമില്ല; മായാവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE