‘നിർഭയ’ മ്യൂസിക് ആൽബം ഉടൻ വരുന്നു ; അണിയറയിൽ പ്രഗത്ഭർ

By Desk Reporter, Malabar News
nirbhaya music album _2020 Sep 01

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ ഡൽഹിയിലെ നിർഭയ കേസിനെ ആസ്‌പദമാക്കി പ്രശസ്ത കീബോർഡ്‌ ആർട്ടിസ്റ്റ് സ്റ്റീഫൻ ദേവസ്സി സംഗീത സംവിധാനം ചെയ്യുന്ന ‘ നിർഭയ ‘ മ്യൂസിക് ആൽബം ഉടൻ പുറത്തിറങ്ങും. സിധിനാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. 2012ൽ നടന്ന സംഭവത്തിലെ നിർഭയ എന്ന പെൺകുട്ടിക്ക് ആദരമായാണ് ഈ സംഗീത ആൽബം പുറത്തിറക്കുന്നത്.

ജഗതി ശ്രീകുമാർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ രാജ് കുമാർ, സായി സുധ തരൂർ, സതീഷ് കുമാർ എന്നിവർ ചേർന്നാണ് ആൽബം നിർമ്മിക്കുന്നത്. പ്രശസ്ത ചിത്രസംയോജകനായ ശ്രീകർ പ്രസാദാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.

ജഗതി ശ്രീകുമാറിന്റെ മകനായ രാജ് കുമാറാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ഇദ്ദേഹവും ‘നിർഭയ’യിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബിനയചന്ദ്ര മേനോനാണ് ഛായാഗ്രഹണം. ആൽബത്തിനൊപ്പം മറ്റൊരു സർപ്രൈസ് കൂടി പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE