ചിത്രീകരണം പൂര്‍ത്തിയാക്കി നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’

By Staff Reporter, Malabar News
kanakam kamini kalaham_malabar news
ഗ്രേസ് ആന്റണി, നിവിന്‍ പോളി, രതീഷ് ബാലകൃഷ്‌ണൻ പൊതുവാൾ
Ajwa Travels

നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ‘കനകം കാമിനി കലഹം’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയുടെ തന്നെ പോളി ജൂനിയര്‍ പിക്ചര്‍സ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണിയാണ് നായിക.

‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ എന്ന ഹിറ്റ് സിനിമക്ക് ശേഷം രതീഷ് ബാലകൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കനകം കാമിനി കലഹം’. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനിലൂടെ ഈ വര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും രതീഷ് ബാലകൃഷ്‌ണന് ലഭിച്ചിരുന്നു.

സാധാരണക്കാരുടെ ജീവിതം വരച്ചുകാട്ടുന്ന ഈ ചിത്രത്തില്‍ വ്യത്യസ്‌തമായ ലൂക്കിലായിരിക്കും നിവിന്‍ പോളി പ്രത്യക്ഷപ്പെടുക. കൂടാതെ ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍’ പോലെ ഹാസ്യം തന്നെയാണ് ഈ സിനിമയുടെയും ഹൈലൈറ്റ്.

വിനയ് ഫോര്‍ട്ടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ വിനോദ് ഇല്ലമ്പള്ളിയാണ്. നേഹ നായരാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.

വിഞ്ചി അലോഷ്യസ്, ജാഫര്‍ ഇടുക്കി, ശിവദാസ് കണ്ണൂര്‍, രാജേഷ് മാധവന്‍, തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

Read Also: ഹൈദരാബാദ് തിരഞ്ഞെടുപ്പ്; മോദിയെയും അമിത്ഷായെയും പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE