‘കനകം കാമിനി കലഹം’ ട്രെയ്‌ലറെത്തി; നിവിൻപോളി ചിത്രം അകത്തളങ്ങളെ ചിരിപ്പൂരമാക്കും

By Siva Prasad, Special Correspondent (Film)
  • Follow author on
Nivin Pauly's 'Kanakam Kamini Kalaham' trailer arrives

സമീപകാലത്തൊന്നും മലയാളത്തിൽ കാണാത്ത ചിരിയുടെ മാലപ്പടക്കവുമായി നിവിൻ പോളിയുടെകനകം കാമിനി കലഹം ഒടിടി റിലീസ് ആവുകയാണ്. ഇന്ന് റിലീസായ ചിത്രത്തിന്റെ ട്രെയ്‌ലർ ചിരിപ്പൂരം നിറച്ച കുടുംബ ചിത്രമാണ് ഇതെന്ന് പ്രഖ്യാപിക്കുന്നുണ്ട്.

ത്രില്ലർ, ഹൊറർ സിനിമകൾ കണ്ടുമടുത്ത മലയാള സിനിമയിൽ ഏറെക്കാലത്തിന് ശേഷമാകും മുഴുനീള കോമഡി ചിത്രം റിലീസിനെത്തുന്നത്. നിവിൻ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ‘കനകം കാമിനി കലഹം’ ഡിസ്‌നി + ഹോട്‌സ്‌റ്റാറാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിൽ നിവിന്‍ പോളിക്കൊപ്പം ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്. നിവിന്‍ പോളിയുടെ തന്നെ നിർമാണ ബാനറായ ‘പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്’ ഈ ബാനറിന് കീഴിൽ നിർമിച്ച ആദ്യ മലയാള സിനിമ കൂടിയാണ് കനകം കാമിനി കലഹം‘.

ആദ്യചിത്രമായ ആന്‍ഡ്രോയ്‌ഡ്‌ കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്‌ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്‌ണ പൊതുവാള്‍. കോവിഡ് കാലത്ത് കുടുംബങ്ങൾക്ക് വീടുകളിലിരുന്നു എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും ‘ക.കാ.ക’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടുതുടങ്ങിയ ‘കനകം കാമിനി കലഹം’. ട്രെയ്‌ലർ ഇവിടെ കാണാം:

ഏറെ വിചിത്രമായ കഥാപാത്രങ്ങളും വൈവിധ്യമായ നിരവധി സീനുകളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. പ്രേക്ഷകര്‍ കുറേക്കാലമായി മിസ് ചെയ്യുന്ന, കാണാന്‍ കൊതിച്ച മുഴുനീള ആഘോഷ ചിത്രമായിരിക്കും ‘ക.കാ.ക’. സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Nivin Pauly's 'Kanakam Kamini Kalaham' trailer arrives

പി ശിവപ്രസാദ് വാർത്താ പ്രചരണം നിർവഹിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളിയാണ്. എഡിറ്റര്‍ – മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക് – യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവീണ്‍ ബി മേനോന്‍, കല – അനീസ് നാടോടി, മേക്കപ്പ് – ഷാബു പുല്‍പ്പള്ളി, വസ്‌ത്രാലങ്കാരം – മെല്‍വി.ജെ, പരസ്യകല – ഓള്‍ഡ് മോങ്ക്‌സ് എന്നിവരും നിർവഹിക്കുന്നു.

Most Read: മത പരിവര്‍ത്തനം നടത്തിയാൽ തലവെട്ടണമെന്ന് ഹിന്ദുത്വ നേതാവ്; കേട്ടിരുന്ന് ബിജെപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE