ഹോണടിയും ഓവർ ടേക്കിങ്ങും വേണ്ട; കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം

By News Desk, Malabar News
private bus strike
Representational Image
Ajwa Travels

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ പോലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകി. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുഭാഗം ചേർന്ന് പോകണമെന്നും ഓവർ ടേക്കിങ് പാടില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.

കൊച്ചി നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിത വേഗത്തിനും അപകടങ്ങൾക്കുമെതിരെ നേരത്തെ കോടതി വിമർശനം ഉണ്ടായിട്ടുണ്ട്. ഈ സ്‌കൂൾ തുറന്ന സാഹചര്യം കണക്കിലെടുത്ത് കൂടിയാണ് നിയന്ത്രണങ്ങളെന്നാണ് വിവരം. ജസ്‌റ്റിസ്‌ അമിത് റാവലിന്റെ ബെഞ്ചിന്റേതാണ് നിർദ്ദേശം.

നഗരപരിധിയിൽ അനിയന്ത്രിതമായി സ്വകാര്യ ബസുകൾ ഹോൺ മുഴക്കുന്നതും ഓവർ ടേക്ക് ചെയ്യുന്നതും പതിവാണ്. തലനാരിഴക്കാണ് പലപ്പോഴും അപകടങ്ങൾ ഒഴിവാകുന്നത്. ഇത്തരത്തിൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന നടപടികൾ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബസുകൾക്ക് പുറമേ ഓട്ടോറിക്ഷകൾക്കും നിയന്ത്രണം ബാധകമായേക്കും.

Most Read: കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര; സംസ്‌ഥാന വ്യാപക പരിശോധനക്ക് മോട്ടോർ വാഹന വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE