കോവിഡ് വ്യാപനം; ജീവനക്കാരുടെ അവധി ഒഴിവാക്കി കുവൈറ്റ് ആരോഗ്യ മന്ത്രാലയം

By Team Member, Malabar News
No Leave For Employees In Kuwait Health Department In This Month
Ajwa Travels

കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഈ മാസം അവസാനം വരെ ജീവനക്കാർക്ക് അവധി നൽകുന്നത് നിർത്തി വച്ച് കുവൈറ്റ് ആരോഗ്യമന്ത്രാലയം. ജോലിയുടെ ഒഴുക്കിനെ ബാധിക്കാത്ത തരത്തിൽ പൊതു ജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ അവധി നൽകുന്നത് നിർത്തി വച്ചത്.

മെഡിക്കൽ, ടെക്നിക്കൽ, അസിസ്‌റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് തുടങ്ങി തൊഴിലാളികളുടെ അവധി ദിവസങ്ങൾ തീരുമാനിക്കാനുള്ള അധികാരം അസിസ്‌റ്റന്റ്‌ അണ്ടർ സെക്രട്ടറിക്കാണുള്ളത്. നിലവിൽ രാജ്യത്ത് കോവിഡ് കേസുകളിൽ പ്രതിദിനം ഉയർച്ച രേഖപ്പെടുത്തുന്നുണ്ട്.

രോഗബാധ വർധിക്കുന്ന സാഹചര്യത്തിലാണ് മികച്ച സേവനം ലഭ്യമാക്കുന്നതിനായി ഇപ്പോൾ ജീവനക്കാർക്ക് അവധി നൽകുന്നത് ആരോഗ്യമന്ത്രാലയം നിർത്തി വച്ചത്.

Read also: ഫേസ്ബുക്കിന് കാലിടറുന്നു; സക്കർബർഗിന് നഷ്‌ടം 1.7 ലക്ഷം കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE