‘മേലിൽ പാർട്ടി വിരുദ്ധമായി പ്രവർത്തിക്കരുത്’; ആര്യാടൻ ഷൗക്കത്തിന് കെപിസിസി താക്കീത്

നിരുപാധികം ഖേദം പ്രകടിപ്പിച്ചത് മുഖവിലക്ക് എടുക്കുന്നുവെന്നും, അച്ചടക്ക ലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലിൽ ഇതാവർത്തിക്കരുതെന്നും കെപിസിസി ആര്യാടൻ ഷൗക്കത്തിനയച്ച കത്തിൽ അറിയിച്ചു.

By Trainee Reporter, Malabar News
Aryadan Shoukath
Ajwa Travels

തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ചു, ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത് പലസ്‌തീൻ ഐക്യദാർഢ്യ റാലി നടത്തിയത് അച്ചടക്ക ലംഘനമാണെന്ന് കെപിസിസി വിലയിരുത്തൽ. റാലിയിൽ പങ്കെടുത്ത കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് കെപിസിസി ശക്‌തമായ താക്കീതും നൽകി. ആര്യാടൻ ഫൗണ്ടേഷന്റെ പരിപാടികൾ ഡിസിസിയെ മുൻകൂട്ടി അറിയിക്കണം. അച്ചടക്ക ലംഘനം ആവർത്തിക്കരുതെന്നും കെപിസിസി വ്യക്‌തമാക്കി.

തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അധ്യക്ഷനായ അച്ചടക്ക സമിതി ശുപാർശ അംഗീകരിച്ചാണ് കെപിസിസി ആര്യാടൻ ഷൗക്കത്തിന് താക്കീത് നൽകിയത്. എന്നാൽ, നിരുപാധികം ഖേദം പ്രകടിപ്പിച്ചത് മുഖവിലക്ക് എടുക്കുന്നുവെന്നും, അച്ചടക്ക ലംഘനത്തിന്റെ ഗൗരവം കണക്കിലെടുത്ത് മേലിൽ ഇതാവർത്തിക്കരുതെന്നും കെപിസിസി ആര്യാടൻ ഷൗക്കത്തിനയച്ച കത്തിൽ അറിയിച്ചു.

ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ബ്ളോക്ക്, മണ്ഡലം കമ്മിറ്റികൾ രുപീകരിച്ചു പാർട്ടി ഘടകങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കരുതെന്ന് കെപിസിസി ആര്യാടൻ ഷൗക്കത്തിന് നിർദ്ദേശം നൽകി. പാർട്ടി നയപരിപാടികൾക്ക് അനുസരിച്ചു കലാ- സാംസ്‌കാരിക, സാഹിത്യ, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഫൗണ്ടേഷന് സ്വാതന്ത്ര്യമുണ്ട്. ഇത്തരം പരിപാടികൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ നേരത്തെ അറിയിക്കണം. മേലിൽ ഇത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കരുതെന്നും സംഘടനാ മര്യാദകൾ പാലിക്കണമെന്നും കെപിസിസി നിർദ്ദേശിച്ചു.

ആര്യാടൻ ഷൗക്കത്തിന് പാർട്ടി പരിപാടികളിൽ വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന കോൺഗ്രസ് പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ ഷൗക്കത്ത് പങ്കെടുക്കേണ്ടെന്ന് കെപിസിസി നിർദ്ദേശം നൽകിയിരുന്നു. മലപ്പുറത്ത് പലസ്‌തീൻ ഐക്യദാർഢ്യ സംഘടിപ്പിച്ചതിന്റെ പശ്‌ചാത്തലത്തിൽ, അച്ചടക്ക സമിതി ശുപാർശയിൽ തീരുമാനം വരാത്തത് കൊണ്ടായിരുന്നു വിലക്ക്.

Most Read| ഡീപ് ഫേക്കുകൾ തടയിടാൻ കേന്ദ്രം; ചട്ടം ഭേദഗതിക്ക് സാമൂഹിക മാദ്ധ്യമങ്ങൾക്ക് ഒരാഴ്‌ച സാവകാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE