കെപിസിസിയിൽ അഴിച്ചുപണി ആവശ്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി

By Trainee Reporter, Malabar News
oommen chandy
Ajwa Travels

പത്തനംതിട്ട: കെപിസിസിയിൽ നേതൃമാറ്റം നടത്തേണ്ട സാഹചര്യമില്ലെന്ന് ഉമ്മൻ‌ചാണ്ടി. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ 14 ജില്ലകളിലെയും പാർട്ടി നേതാക്കളുമായും ചർച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്‌തമാക്കിയിട്ടുണ്ടെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. സംസ്‌ഥാനത്തെ കോൺഗ്രസിൽ നിലവിൽ നേതൃമാറ്റം ഉണ്ടാവില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അഹമ്മദും നേരത്തെ വ്യക്‌തമാക്കിയിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയെ തുടർന്ന് നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിൽ അഭിപ്രായഭിന്നത രൂക്ഷമാണ്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും എതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. യുഡിഎഫ് ഘടകകക്ഷികളും വിഷയത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായത്.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് അഭിപ്രായ സര്‍വേ നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE