പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; കണ്ണൂരിൽ രാജി

By Trainee Reporter, Malabar News
P_Jayarajan
പി ജയരാജന്‍
Ajwa Travels

കണ്ണൂർ: പി ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ രാജി. കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ടായ എം ധീരജ് കുമാറാണ് രാജിവെച്ചത്. ജില്ലയിലെ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഎം നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാർ പറഞ്ഞു.

പി ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. തന്റെ രാജിയിൽ പി ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണ്, ധീരജ് കുമാർ പറഞ്ഞു. പാർട്ടിയുടെ പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയാണ് ധീരജ് കുമാർ.

2014ലാണ് ബിജെപി-ആർഎസ്എസ് ബന്ധം ഉപേക്ഷിച്ച് ധീരജ് സിപിഎമ്മിൽ എത്തിയത്. കണ്ണൂർ തളാപ്പ് അമ്പാടിമുക്കിൽ ധീരജിന്റെ നേതൃത്വത്തിൽ 50ലേറെ ബിജെപിക്കാരാണ് അന്ന് സിപിഎമ്മിൽ ചേർന്നത്. ധീരജിനെയും സംഘത്തെയും പാർട്ടിയുമായി അടുപ്പിച്ചത് അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനാണ്. ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് പി ജയരാജന്റെ പിന്തുണയിലാണ് കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്.

Read also: വിനോദിനിക്ക് എതിരായ നടപടി; സിപിഎമ്മിന് എതിരെ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE