എൻസിപിയിൽ മന്ത്രിസ്‌ഥാനം പങ്കിടലില്ല; എകെ ശശീന്ദ്രന് തന്നെ ചുമതല

By Staff Reporter, Malabar News
Anyone can watch the game in the gallery, tell the solution; AK Saseendran against Maneka Gandhi
Ajwa Travels

തിരുവനന്തപുരം: എന്‍സിപി മന്ത്രിയായി എകെ ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷവും തുടരും. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ തോമസിന് മന്ത്രിസ്‌ഥാനം നല്‍കണമെന്ന എന്‍സിപി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരന്റെ ആവശ്യം തള്ളി. മന്ത്രിസ്‌ഥാനം പങ്കിട്ടേക്കുമെന്നായിരുന്നു ആദ്യം മുതലുള്ള റിപ്പോര്‍ട്ടുകള്‍.

ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന നിലപാടാണ് സംസ്‌ഥാന സമിതിയില്‍ ഭൂരിഭാ​ഗം അം​ഗങ്ങളും എടുത്തത്. എന്നാൽ തോമസ് കെ തോമസിന് വേണ്ടി ടിപി പീതാംബരൻ ശക്‌തമായി വാദിച്ചതോടെ തീരുമാനം നീണ്ടു.

തുടര്‍ന്ന് മന്ത്രിസ്‌ഥാനം രണ്ടരവര്‍ഷം വീതം പങ്കിടാമെന്ന തീരുമാനത്തിലെത്തി. ദേശീയനേതൃത്വം ഈ തീരുമാനത്തെ എതിര്‍ത്തു. തുടര്‍ന്ന് ശശീന്ദ്രന്‍ തന്നെ അഞ്ചുവര്‍ഷക്കാലം മന്ത്രിയായാല്‍ മതിയെന്ന നിലപാടിലേക്ക് പാർട്ടി എത്തുകയായിരുന്നു.

Read Also: ടീച്ചറുള്ളത് ഒരു ധൈര്യമായിരുന്നു; കെകെ ശൈലജയെ ഒഴിവാക്കിയതില്‍ ഗായിക സിതാര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE