സമാധാന നൊബേല്‍ പുരസ്‌ക്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

By News Desk, Malabar News
Nobel-Peace-Prize-2020
Ajwa Travels

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം ഐക്യരാഷ്‌ട്ര സംഘടനക്ക് കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (WFP) ലഭിച്ചു. ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ല്യു.എഫ്.പി. ലോകത്തിലെ പട്ടിണി മാറ്റാന്‍ നടത്തിയ ഇടപെടലിനാണ് നേട്ടം.

പട്ടിണി ആയുധമാക്കി യുദ്ധവും സംഘര്‍ഷവും ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഇല്ലാതാക്കിയതും സംഘര്‍ഷ ബാധിത മേഖലകളിലെ സാഹചര്യം മെച്ചപ്പെടുത്തിയതും ആണ് വേള്‍ഡ് ഫുഡ് പ്രോഗ്രാമിനെ പുരസ്‌ക്കാരത്തിലേക്ക് നയിച്ചതെന്ന് നൊബേല്‍ കമ്മറ്റി അറിയിച്ചു. ഇന്ത്യന്‍ സമയം ഉച്ചക്ക് 2.30 നാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. 318 നോമിനേഷനുകളാണ് ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരത്തിനായി ഉണ്ടായിരുന്നത്.

Also Read: ജാതി വിവേചനം നേരിട്ടിട്ടുണ്ട്; നവാസുദ്ദീന്‍ സിദ്ദിഖി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE