‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

By News Desk, Malabar News
Ajwa Travels

അടുത്തവര്‍ഷം ഈ വര്‍ഷത്തേക്കാള്‍ മോശമാകുമെന്ന് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി യുഎന്‍ ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. കോടിക്കണക്കിന് ഡോളറുകള്‍ ഇല്ലാതെയാണ് ഇത്തവണ ക്ഷാമത്തെ നേരിടാന്‍ പോകുന്നതെന്നും ഏജന്‍സി വ്യക്‌തമാക്കി.

ലോകത്തിന് മുന്നറിയിപ്പ് നല്‍കുകയാണെന്നും കടുത്ത ജോലികള്‍ വരാനിരക്കുന്നതേ ഉള്ളൂവെന്നും എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ ഡേവിഡ് ബീസ്‌ളി അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയത് വേള്‍ഡ് ഫുഡ് പ്രോഗ്രാമായിരുന്നു.

കോവിഡ് കാലത്ത് കരുത്തോടെ പ്രവര്‍ത്തിക്കാന്‍ നൊബേല്‍ സമ്മാനം പ്രചോദനമായി. കോവിഡിനെ ലോകം നേരിടേണ്ടി വരുമെന്ന് ഏപ്രിലില്‍ യുഎന്‍ രക്ഷാ കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പണം, രക്ഷാ പാക്കേജുകള്‍, വായ്‌പ മാറ്റിവെക്കല്‍ തുടങ്ങിയ തീരുമാനങ്ങള്‍ ലോക നേതാക്കള്‍ സ്വീകരിച്ചതിനാല്‍ 2020 നമ്മള്‍ക്ക് അതിജീവിക്കാന്‍ സാധിച്ചു. പക്ഷേ കോവിഡ് വീണ്ടും ശക്‌തി പ്രാപിക്കുകയാണ്. രാജ്യങ്ങളുടെ സാമ്പത്തിക സ്‌ഥിതി ചുരുങ്ങുന്നു. മറ്റൊരു ലോക്ക്ഡൗണ്‍ സാഹചര്യമാണ് ഒരുങ്ങുന്നത്. അദ്ദേഹം പറഞ്ഞു.

Entertainment News: ജോര്‍ജുകുട്ടിയില്‍ നിന്നും നെയ്യാറ്റിന്‍കര ഗോപനിലേക്ക്; പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെ വിശേഷം പുറത്ത്

2020ല്‍ ലഭിച്ച പണം 2021ല്‍ ലഭ്യമാകണമെന്നില്ല. ദുരന്തം അസാധാരണമാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് അടുത്ത വര്‍ഷം 15 ബില്ല്യണ്‍ ഡോളര്‍ വേണ്ടി വന്നേക്കാം. സാധാരണ ചെലവാകുന്നതിനേക്കാള്‍ രണ്ടിരട്ടി ചെലവിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE