സാമ്പത്തിക ശാസ്‍ത്ര നൊബേല്‍ പ്രഖ്യാപിച്ചു

By Trainee Reporter, Malabar News
Malabar News_Nobel prize - econnomics
Ajwa Travels

സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തിക ശാസ്‍ത്ര നൊബേല്‍ പ്രഖ്യാപിച്ചു. അമേരിക്കന്‍ സാമ്പത്തിക ശാസ്‍ത്രജ്‌ഞരായ പോള്‍ ആര്‍. മില്‍ഗ്രോമും റോബര്‍ട്ട് വില്‍സണുമാണ് പുരസ്‌കാരത്തിന് അര്‍ഹരായവര്‍. ലേല സിദ്ധാന്തത്തിലെ പരിഷ്‌ക്കരണങ്ങള്‍ക്കും പുതിയ ലേല ഘടനകള്‍ക്കുമാണ് ഇവര്‍ക്ക് ബഹുമതി ലഭിച്ചതെന്ന് നൊബേല്‍ നിര്‍ണയ സമിതി അറിയിച്ചു. അമേരിക്കയിലെ സ്‌റ്റാൻഫോര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരാണ് ഇരുവരും.

സ്വര്‍ണമെഡലിനൊപ്പം 1.1 ദശലക്ഷം യു.എസ് ഡോളറാണ് പുരസ്‌കാരത്തുക. നോര്‍വേയിലെ ഓസ്‌ലോയില്‍ ഡിസംബര്‍ 10ന് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.

Read also: സമാധാന നൊബേല്‍ പുരസ്‌ക്കാരം വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE