നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; വിജയം സുനിശ്‌ചിതമെന്ന് കാരാട്ട് ഫൈസല്‍

By Staff Reporter, Malabar News
karat faisal image_malabar news
കാരാട്ട് ഫൈസല്‍
Ajwa Travels

കോഴിക്കോട്: കാരാട്ട് ഫൈസല്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ കസ്‌റ്റംസ് ചോദ്യം ചെയ്‌ത ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലേക്കാണ് മല്‍സരിക്കുന്നത്.

പത്രികാ സമര്‍പ്പണത്തിന്റെ സമയ പരിധി ഇന്നാണ് അവസാനിച്ചത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അവസാന മണിക്കൂറിലാണ് കാരാട്ട് ഫൈസല്‍ എത്തിയത്.

Malabar News: കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്‌ഞ

കൊടുവള്ളിയിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നും അതുകൊണ്ടുതന്നെ 100 ശതമാനം വിജയം ഉറപ്പാണെന്നും ഫൈസല്‍ പറഞ്ഞു.

അതേസമയം എല്‍ഡിഎഫിന്റെ യഥാര്‍ഥ സ്‌ഥാനാര്‍ഥി കാരാട്ട് ഫൈസലാണെന്നും നിലവില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന സ്‌ഥാനാര്‍ഥി ഡമ്മിയാണെന്നും ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE