കാസർഗോഡ് ജില്ലയിൽ അഞ്ചിടത്ത് നിരോധനാജ്‌ഞ

By Staff Reporter, Malabar News
MALABRNEWS-KASRGOD
Representational Image
Ajwa Travels

നീലേശ്വരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷൻ പരിധികളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ഹൊസ്‌ദുർഗ്, നീലേശ്വരം സ്‌റ്റേഷൻ പരിധികളിലാണ് ഉത്തരവ് നിലവിൽ വന്നത്.

ഇന്നലെ അർധരാത്രി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെയാണ് കളക്‌ടർ ഡി സജിത്ത് ബാബു നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്. സിആർപിസി സെക്ഷൻ 144 പ്രകാരമാണ് നടപടി.

പൊതുഗതാഗത സംവിധാനങ്ങളും, പൊതു ഇടങ്ങളിലെ കൂടിച്ചേരലുകളും ഇതുപ്രകാരം നിരോധിക്കപ്പെടും. അത്യാവശ്യമല്ലാത്ത യാത്രക്കും വിലക്ക് ബാധകമാകും.

ഇവിടെ ഒന്നിടവിട്ട ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറക്കാൻ അനുമതി ഉള്ളൂ. രാവിലെ 11 മുതൽ വൈകീട്ട് 5 വരെയാണ് പ്രവർത്തനസമയം. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായും നടപ്പിലാക്കണമെന്ന് ഉത്തരവിൽ വ്യക്‌തമാക്കുന്നു.

Read Also: കരിപ്പൂര്‍ വിമാനാപകടം; അന്വേഷണം പൂര്‍ത്തിയാവാന്‍ ഇനിയും രണ്ട് മാസങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE