പുത്തന്‍ വസ്‍ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കരുതേ; അപകടം ഒളിഞ്ഞിരിപ്പുണ്ട്

By News Desk, Malabar News
MalabarNews_dress store
Ajwa Travels

നമ്മുടെ കുട്ടികള്‍ക്കൊക്കെ പൊതുവേ പുത്തന്‍ ഉടുപ്പ് വാങ്ങിയാല്‍ അത് ഉടന്‍ തന്നെ ഇട്ടു നോക്കുന്ന ഒരു പതിവുണ്ട്. പുതിയ വസ്‍ത്രം കിട്ടുന്ന സന്തോഷം കൊണ്ടും കൗതുകം കൊണ്ടുമൊക്കെയാണ് കുട്ടികള്‍ അങ്ങനെ ചെയ്യാറുള്ളത്. കുട്ടികള്‍ മാത്രമല്ല നമ്മള്‍ മുതിര്‍ന്നവരിലും പുതിയ വസ്‍ത്രങ്ങള്‍ കഴുകതെ ഉപയോഗിക്കുന്ന പലരുമുണ്ട്.

കടയില്‍ നിന്ന് വാങ്ങുന്ന വസ്‍ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നതില്‍ ഒളിഞ്ഞിരിക്കുന്ന അപകടം വളരെ വലുതാണ്. എന്നാല്‍ പലരും അതിനെ കുറിച്ച് ബോധവാന്‍മാരല്ല എന്നതാണ് വാസ്‌തവം. കഴുകാതെ പുതിയ വസ്‍ത്രങ്ങള്‍ ധരിക്കുന്നത് പലതരം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആദ്യം തന്നെ പറയേണ്ടത്, നിരവധി പേര്‍ കടകളില്‍ വസ്‍ത്രം ട്രയല്‍ ചെയ്‌ത്‌ നോക്കാറുണ്ട്. ഇതുവഴി നമുക്ക് പല രോഗങ്ങള്‍ വാരനുള്ള സാധ്യതയുണ്ട്. ഇനി വസ്‍ത്രം നിര്‍മ്മാണത്തിലേക്ക് നോക്കിയാല്‍, ഫാക്‌ട്റികളില്‍ നിര്‍മ്മിക്കുന്ന വസ്‍ത്രം പല മാര്‍ഗങ്ങളിലൂടെ പല കൈകള്‍ കൈമാറിയാണ് നമ്മളില്‍ എത്തുന്നത്. ഇതില്‍ പ്രധാനം ചര്‍മ്മ സംബന്ധമായ രോഗങ്ങള്‍ പിടികൂടാനുള്ള സാധ്യതയാണ്. മാത്രമല്ല വസ്‍ത്ര നിര്‍മ്മാണത്തിനിടക്ക് ധാരാളം രാസവസ്‌തുക്കള്‍ ഉപയോഗിക്കാറുണ്ട്. അവയൊക്കെ നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്.

Also Read: നടൻ രവീന്ദ്രനും സംഘവും നിലമ്പൂർ പാശ്‌ചാത്തലമാക്കി ഹ്രസ്വചിത്രം ഒരുക്കുന്നു

എക്‌സിമ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നുണ്ട്. അതുകൊണ്ടു തന്നെ കഴുകാതെ ഒരിക്കലും പുതു വസ്‍ത്രങ്ങള്‍ ധരിക്കരുത്. പല വിധത്തിലുള്ള കളറുകള്‍ വസ്‍ത്ര നിര്‍മ്മാണ സമയത്ത് ഉപയോഗിക്കുന്നു. അത് പലപ്പോഴും യീസ്‌റ്റ്  ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വഴിവെക്കും. കൂടാതെ, വസ്‍ത്രങ്ങളില്‍ ഉപയോഗിക്കുന്ന നിറം പല കെമിക്കലുകള്‍ ചേർന്നതാണ്‌. ഇതും പലതരം അലര്‍ജിക്ക് കാരണമാകാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE