പാലങ്ങളോട് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ ഇറങ്ങാം; ഇ ശ്രീധരനെ പരിഹസിച്ച് എന്‍എസ് മാധവന്‍

By Syndicated , Malabar News
ns madhavan
Ajwa Travels

തിരുവനന്തപുരം: ഡിഎംആര്‍സി ചെയര്‍മാന്‍ ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന വാർത്തയോട് പ്രതികരിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍. പാലവും തുരങ്കവും പണിഞ്ഞ ശ്രീധരന് പാലങ്ങളോട് ഗുഡ് ബൈ പറഞ്ഞ് ഇനി കുഴിക്കാന്‍ മാത്രം ഇറങ്ങാം എന്നാണ് എന്‍എസ് മാധവന്റെ പരിഹാസം.

എല്ലാവർക്കും അറിയാവുന്ന ഒരാൾക്കൂടി പാർട്ടിയിലേക്ക് എത്തുന്നു എന്ന ആമുഖത്തോടെ ആയിരുന്നു ഇ ശ്രീധരൻ ബിജെപിയിൽ ചേരുന്നുവെന്ന് സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രഖ്യാപിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ബിജെപിയിലേക്ക് എത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂ എന്നാണ് ഇ ശ്രീധരൻ പ്രതികരണം. സംസ്‌ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മൽസരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ശോഭാ സുരേന്ദ്രൻ മൽസരിക്കില്ല; അറിയില്ലെന്ന് സംസ്‌ഥാന അധ്യക്ഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE