‘മാസ്‌കില്ല’; സംസ്‌ഥാനത്ത് ഇന്ന് 8034 പേര്‍ക്കെതിരെ കേസ്

By Trainee Reporter, Malabar News
Malabar News_ mask
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് മുഖാവരണം ധരിക്കാത്തതിന് ഇന്ന് 8,034 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തു. കൊല്ലം ജില്ലയില്‍ മാത്രം ഇത്തരം 826 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 1,736 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

ഇന്ന് അറസ്റ്റിലായവരുടെ എണ്ണം 591 ആണ്. 56 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 3 കേസുകളും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.  സംസ്‌ഥാനത്ത് നടപ്പിലാക്കിയ നിരോധനാജ്‌ഞ ലംഘിച്ചതിന് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു. 11 പേര്‍ അറസ്റ്റിലായി.

Read also: ആരോഗ്യ പ്രവർത്തകർക്ക് ഇനി മുതൽ നിരീക്ഷണം ആവശ്യമില്ല; പുതിയ മാർഗനിർദേശം പുറത്തിറക്കി

ജില്ല തിരിച്ചുള്ള കണക്കുകള്‍ ( കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 296, 27, 10
തിരുവനന്തപുരം റൂറല്‍ – 217, 159, 8
കൊല്ലം സിറ്റി – 186, 28, 6
കൊല്ലം റൂറല്‍ – 640, 0, 0
പത്തനംതിട്ട – 31, 27, 3
ആലപ്പുഴ 80, 46, 4
കോട്ടയം – 21, 11, 0
ഇടുക്കി – 12, 3, 0
എറണാകുളം സിറ്റി – 12, 10, 1
എറണാകുളം റൂറല്‍ – 35, 32, 1
തൃശൂര്‍ സിറ്റി – 21, 37, 3
തൃശൂര്‍ റൂറല്‍ – 9, 16, 1
പാലക്കാട് – 6, 4, 0
മലപ്പുറം -14, 19, 0
കോഴിക്കോട് സിറ്റി – 40, 40, 6
കോഴിക്കോട് റൂറല്‍ – 46, 45, 5
വയനാട് – 19, 0, 8
കണ്ണൂര്‍ – 4, 3, 0
കാസര്‍ഗോഡ് – 47, 84, 0

Read also: വെഞ്ഞാറമൂട്ടിൽ നിരോധനാജ്‌ഞ ലംഘിച്ച് പൊതുപരിപാടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE