ആരോഗ്യ പ്രവർത്തകർക്ക് ഇനി മുതൽ നിരീക്ഷണം ആവശ്യമില്ല; പുതിയ മാർഗനിർദേശം പുറത്തിറക്കി

By News Desk, Malabar News
New Guidlines For Health Workers
Representational Image
Ajwa Travels

കൊല്ലം: ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സംബന്ധിച്ച് സർക്കാർ പുതിയ മാർഗനിർദ്ദേശം പുറത്തിറക്കി. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവർത്തകർ ഇനി മുതൽ ക്വാറന്റീനിൽ പോകേണ്ട ആവശ്യം ഇല്ലെന്ന് മാർഗരേഖയിൽ പറയുന്നു. കോവിഡ് ഡ്യൂട്ടി എടുക്കുന്നവർക്ക് മുമ്പ് ലഭിച്ചിരുന്ന അവധി ഇനി മുതൽ കിട്ടില്ലെന്നും നിർദ്ദേശത്തിലുണ്ട്. കേന്ദ്ര മാർഗരേഖ പിന്തുടർന്നുള്ള തീരുമാനമാണെന്നാണ് വിശദീകരണം.

Also Read: സര്‍ക്കാരിന്റേത് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റം; മുല്ലപ്പള്ളി

പുതിയ മാർഗനിർദ്ദേശ പ്രകാരം ആരോഗ്യ പ്രവർത്തകരുടെ അവധികൾ മറ്റ് സർക്കാർ ജീവനക്കാരുടെ അവധിക്ക് തുല്യമാക്കി. കൂടുതൽ ആരോഗ്യ പ്രവർത്തകർ രോഗ ബാധിതരാകാൻ സാധ്യതയുള്ള നിർദ്ദേശങ്ങളാണ് പുറത്തിറക്കിയതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. എന്നാൽ, കോവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അതാത് ആശുപത്രികളിലെ മെഡിക്കൽ ബോർഡ് അധികൃതർ തീരുമാനിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE