നഴ്‌സസ് ദിനം മഹാമാരിക്ക് എതിരായ പ്രതിജ്‌ഞാ ദിനമായി ആചരിക്കും

By Trainee Reporter, Malabar News
nurses day
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്ഡൗൺ പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ ലോക നഴ്‌സസ് ദിനം സംസ്‌ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിൽ കോവിഡ് മഹാമാരിക്ക് എതിരായ പ്രതിജ്‌ഞാ ദിനമായി ആചരിക്കാൻ കേരള ഗവ. നഴ്‌സസ് യൂണിയൻ തീരുമാനിച്ചു.

ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ഛായാചിത്രത്തിന് മുൻപിൽ ദീപം തെളിയിച്ചാണ് പ്രതിജ്‌ഞാ ദിനം ആചരിക്കുക. പ്രതിജ്‌ഞാ ദിനത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം തിരുവനന്തപുരം ഫോർട് താലൂക്ക് ആശുപത്രിയിൽ ബുധനാഴ്‌ച രാവിലെ പത്തിന് നടക്കും.

കോവിഡ് പ്രതിരോധത്തിന് കേരളത്തിലെ മുഴുവൻ നഴ്‌സുമാരും ഒറ്റക്കെട്ടായി അണിനിരക്കുകയാണ്. എന്നാൽ അവസരം മുതലെടുത്ത് എൻആർഎച്ച്എം മുഖേനയും മറ്റും വളരെ തുച്‌ഛമായ ശമ്പളം മാത്രം നഴ്‌സുമാർക്ക് നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സംസ്‌ഥാന പ്രസിഡണ്ട് കെഡി മേരിയും ജനറൽ സെക്രട്ടറി കെഎസ് സന്തോഷും ആവശ്യപ്പെട്ടു.

Read also: ഈദ്; ജില്ലയിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ മാംസവിതരണം വിലക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE